Delhi: കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ 150 ജില്ലകളിൽ ലോക്ക് ഡൗണിന് കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾക്കാണ് നിർദ്ദേശം. എന്നാൽ ഇതെങ്ങനെ നടപ്പാക്കാമെന്ന് സംസ്ഥാനങ്ങൾക്ക് ഫലപ്രദമായി തീരുമാനമെടുക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച ചേർന്ന ഉന്നത തലയോഗത്തിലാണ് ഇത് സംബന്ധിച്ച് കേന്ദ്ര (Central Goverment) സർക്കാർ തീരുമാനമെടുത്തത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണെമെന്നാണ് ആരോഗ്യമന്ത്രാലയത്തിൻറെ നിർദ്ദേശം. എന്നാൽ ഇത് സംസ്ഥാനങ്ങൾ നടപ്പിലാക്കുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.


ALSO READ: Covid Second Wave:അമേരിക്കക്ക് പിന്നാലെ സഹായ ഹസ്തവുമായി ഫ്രാൻസും


ഡൽഹി,മഹാരാഷ്ട്ര (Maharashtra) അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ക് ഡൗണിലാണ്. കേരളത്തിൽ മാത്രം ഏറ്റവും കുറഞ്ഞത് 9 ജില്ലകളിലാണ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കേണ്ടി വരുന്നത്. അങ്ങിനെ വന്നാൽ തന്നെ അത് തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷമായിരിക്കും എന്നാണ് സൂചന.


ALSO READ: Covid Second Wave: പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 3.23 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


സംസ്ഥാനത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity) 23.24 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ മാത്രം പ്രതിദിന കോവിഡ് നിരക്ക് 30000ലേക്ക് കടന്നിരിക്കുകയാണ്. ഇതിൽ നിന്ന് തന്നെ നമ്മൾ ലോക്ക് ഡൌണിന് വൈകി എന്നതാണ് ലഭിക്കുന്ന സൂചനകൾ.സാധാരണ ജനങ്ങളെ ലോക്ക് ഡൗൺ  എങ്ങിനെ കോവിഡ് ബാധിക്കുമെന്നതാണ് ഇതിൽ സുപ്രധാനമായ കാര്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.