Covid Second Wave:അമേരിക്കക്ക് പിന്നാലെ സഹായ ഹസ്തവുമായി ഫ്രാൻസും

സമീപ ദിവസങ്ങളിൽ ഏറ്റവും ആധുനിക ചികിത്സ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് നൽകുമെന്നും ഫ്രാൻസ് അറിയിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 08:46 AM IST
  • 2000 രോഗികൾക്ക് അഞ്ചു ദിവസം തുടർച്ചായായി ഉപയോഗിക്കാവുന്ന ദ്രവീത ഓക്‌സിജൻ നൽകുന്ന ഉപകരണം.
  • 250 രോഗികൾക്ക് ഒരേ സമയം ഓക്‌സിജൻ വർഷം മുഴുവൻ തുടർച്ചയായി നൽകാനാകുന്നവായാണ് പുതിയ യന്ത്രങ്ങൾ.
  • പെട്ടന്ന് രോഗികൾക്ക് ആശ്വാസം ലഭിക്കേണ്ട സംവിധാനത്തിനൊപ്പം ദീർഘകാല ചികിത്സ വേണ്ടവർക്കുള്ള ഉപകരണങ്ങളും നൽകുന്നുണ്ട്.
  • ഫ്രഞ്ച് എംബസിയാണ് വിവരം അറിയിച്ചത്.
Covid Second Wave:അമേരിക്കക്ക് പിന്നാലെ സഹായ ഹസ്തവുമായി ഫ്രാൻസും

ന്യൂഡൽഹി: ലോകത്തിന് കോവിഡ് (Covid19) കാലത്ത് ഇന്ത്യ നൽകിയ കൈതാങ്ങിന്  പ്രത്യുപകാരവുമായി ലോകരാജ്യങ്ങളുടെ സഹായം അതിവേഗം ലഭ്യമാകുന്നു.  അമേരിക്കയ്ക്കും,ഖത്തറിനും റഷ്യക്കും പുറകേ ഫ്രാൻസാണ് ഓക്‌സിജനടക്കമുള്ള സംവിധാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 

ഓക്‌സിജൻ ജനറേറ്റർ, ദ്രവീകൃത ഓക്‌സിജൻ, വെന്റിലേറ്റർ എന്നിവയാണ് ഫ്രാൻസ് (France). നിലവിലെ രാജ്യത്തെ സ്ഥിതി പരിഗണിച്ചാൽ മെഡിക്കൽ ഉപകരണങ്ങൾക്കും ഒാക്സിജൻ സാമഗ്രഹികൾക്കുമാണ് ഏറ്റവുമധികം ക്ഷാമം ഇതിൻറെ അടിസ്ഥാനത്തിൽ രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇനി ഒാക്സിജൻ കിട്ടില്ല.

ALSO READ: കൊവിഡ് വ്യാപനത്തിൽ പകച്ച് രാജ്യം; പ്രതിദിന വർധന മൂന്നരലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2812 മരണം

സമീപ ദിവസങ്ങളിൽ ഏറ്റവും ആധുനിക ചികിത്സ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് നൽകുമെന്നും ഫ്രാൻസ് അറിയിച്ചിട്ടുണ്ട്. പെട്ടന്ന് രോഗികൾക്ക് ആശ്വാസം ലഭിക്കേണ്ട സംവിധാനത്തിനൊപ്പം ദീർഘകാല ചികിത്സ വേണ്ടവർക്കുള്ള ഉപകരണങ്ങളും നൽകുന്നുണ്ട്. ഫ്രഞ്ച് എംബസിയാണ് വിവരം അറിയിച്ചത്.

ഇന്ത്യക്കായി 8 അതിനൂതനവും കൂടുതൽ ശേഷിയുമുള്ള ഓക്‌സിജൻ (oxygen) ജനറേറ്റർ. റെസ്പിറേറ്ററുകൾ,ഇലക്ട്രിക് സിറഞ്ചുകൾ എന്നിവയാണിത്. 250 രോഗികൾക്ക് ഒരേ സമയം ഓക്‌സിജൻ വർഷം മുഴുവൻ തുടർച്ചയായി നൽകാനാകുന്നവായാണ് പുതിയ യന്ത്രങ്ങൾ.

ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

 ഇവയ്‌ക്കൊപ്പം 2000 രോഗികൾക്ക് അഞ്ചു ദിവസം തുടർച്ചായായി ഉപയോഗിക്കാവുന്ന ദ്രവീത ഓക്‌സിജൻ നൽകുന്ന ഉപകരണം. മറ്റ് വെന്റിലേറ്റർ സൗകര്യം എന്നിവയാണ് എത്തുന്നതെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനയിൻ ട്വീറ്ററിലൂടെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News