Railway Recruitment 2023: സെൻട്രൽ റെയിൽവേയിൽ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകൾ; വിശദ വിവരങ്ങൾ
Central Railway Recruitment 2023: 50 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജനുവരി 30 ആണ്.
സെൻട്രൽ റെയിൽവേ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ cr.indianrailways.gov.in വഴി അപേക്ഷ സമർപ്പിക്കാം. 50 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജനുവരി 30 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ ഒഴിവുകൾ: 50
അൺ റിസർവ്ഡ്: 22
എസ് സി: ഏഴ്
എസ് ടി: മൂന്ന്
ഒബിസി: 13
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ: അഞ്ച്
ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (കോൺസ്റ്റ് വർക്ക്സ്): ഉദ്യോഗാർഥിക്ക് സിവിൽ എഞ്ചിനീയറിംഗിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിന്റെ അടിസ്ഥാന സ്ട്രീമുകളുടെ ഏതെങ്കിലും സബ്സ്ട്രീമിൽ വിജയിച്ച സർട്ടിഫിക്കറ്റ് ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്: അപേക്ഷകൻ 500 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ് സി, എസ് ടി, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ 250 രൂപ അടയ്‌ക്കേണ്ടതാണ്. സെൻട്രൽ റെയിൽവേ, മുംബൈ സിഎസ്എംടി വഴി ഡിമാൻഡ് ഡ്രാഫ്റ്റ് വഴി പേയ്‌മെന്റ് നടത്താം.
അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ: യോഗ്യരായ ഉദ്യോഗാർഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (കൺസ്ട്രക്ഷൻ), ഡെപ്യൂട്ടി ചീഫ് പേഴ്സണൽ ഓഫീസർ (കൺസ്ട്രക്ഷൻ), ന്യൂ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്, സിക്സ്ത് ഫ്ലോർ, അഞ്ജുമാൻ ഇസ്ലാം സ്കൂളിന് എതിർവശം, ഡിഎൻ റോഡ്, സെൻട്രൽ റെയിൽവേ, മുംബൈ സിഎസ്എംടി, മഹാരാഷ്ട്ര- 400001 എന്ന വിലാസത്തിൽ അയയ്ക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...