ന്യൂഡല്‍ഹി: ബിറ്റ്കോയിന്‍ പോലെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്കോയിന്‍ മൂല്യത്തില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടായ സാഹചര്യത്തിലാണ് ധനകാര്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ബിറ്റ്കോയിന്‍ മൂല്യത്തില്‍ വ്യാഴാഴ്ച ഇടിവ് സംഭവിച്ചിരുന്നു. വലിയ വരുമാനം വാഗ്ദാനം ചെയത് തട്ടിപ്പ് നടത്തുന്ന പദ്ധതികളുമായാണ് ധനകാര്യ മന്ത്രാലയം ബിറ്റ്കോയിന്‍ ഇടപാടുകളെ താരതമ്യം ചെയ്തിരിക്കുന്നത്. ഇതത്രം ഇടപാടുകളില്‍ ആഗോളതലത്തിലുണ്ടായ വര്‍ധന മന്ത്രാലയം നിക്ഷേപകരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. 


ഊഹാപോഹങ്ങളാണ് ഇത്തരം വിര്‍ച്വല്‍ കറന്‍സിയുടെ മൂല്യം നിയന്ത്രിക്കുന്നത് എന്നതിനാല്‍ ഇത്തരം ഇടപാടുകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ധനകാര്യ മന്ത്രാലയം നിക്ഷേപകരോട് ആവശ്യപ്പെട്ടു. കള്ളക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പണമിടപാടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.