Chandigarh Mayor Election: കൃത്രിമം കാട്ടിയ 8 ബാലറ്റുകള്‍ സാധു, വോട്ടുകൾ വീണ്ടും എണ്ണാന്‍ ഉത്തരവിട്ട് സുപ്രീം കോടതി
Chandigarh Mayor Election: വാദത്തിനിടെ സിജെഐ ഡി വൈ ചന്ദ്രചൂഡ് ബാലറ്റുകൾ അഭിഭാഷകരെ കാണിച്ചു, എട്ട് ബാലറ്റുകളിലും എഎപിയുടെ കൗൺസിലറായ കുൽദീപ് ധലോറിന്‍റെ പേരില്‍ സ്റ്റാമ്പ് ലഭിച്ചതായും വോട്ട് അദ്ദേഹത്തിന് ലഭിച്ചതായും കോടതി നിരീക്ഷിച്ചു.
Chandigarh Mayor Election: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നിലപാട് സ്വീകരിച്ച് സുപ്രീംകോടതി. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന നിലപാടാണ് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കൈക്കൊണ്ടത്.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച ഹര്‍ജിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാദം കേട്ട കോടതി, ബാലറ്റ് പേപ്പറില്‍ കൃത്രിമം കാട്ടിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി തികച്ചും കുറ്റകരമാണ് എന്നും ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായ അനിൽ മസിഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ അസാധുവാക്കിയ 8 ബാലറ്റുകളും എഎപി സ്ഥാനാർഥി കുൽദീപ് കുമാറിന് അനുകൂലമായി രേഖപ്പെടുത്തിയതായി സുപ്രീം കോടതി ചൊവ്വാഴ്ച ശ്രദ്ധയിൽപ്പെടുത്തി. തിരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ വീണ്ടും എണ്ണാനും കൃത്രിമം കാട്ടിയ ഈ എട്ടെണ്ണം സാധുവായി കണക്കാക്കാക്കാനും നിര്‍ദ്ദേശിച്ച കോടതി അതിനുശേഷം ഫലം പ്രഖ്യാപിക്കാനും ഉത്തരവിട്ടു.
സംഭവത്തില്‍ വളരെ കര്‍ശന നിലപാട് സ്വീകരിച്ച സിജെഐ ഡി വൈ ചന്ദ്രചൂഡ് ബാലറ്റുകൾ അഭിഭാഷകരെ കാണിച്ചു, എട്ട് ബാലറ്റുകളിലും എഎപിയുടെ കൗൺസിലറായ കുൽദീപ് ധലോറിന്‍റെ പേരില്‍ സ്റ്റാമ്പ് ലഭിച്ചതായും വോട്ട് അദ്ദേഹത്തിന് ലഭിച്ചതായും കോടതി നിരീക്ഷിച്ചു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രജിസ്ട്രാർ ജനറൽ കസ്റ്റഡിയിലെടുത്ത ബാലറ്റ് പേപ്പറുകളും വീഡിയോയും ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 2 മണിക്ക് സുപ്രീം കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
ജുഡീഷ്യൽ ഓഫീസർമാർക്കൊപ്പം ബാലറ്റ് പേപ്പറുകൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിനും അതിന്‍റെ സംരക്ഷണത്തിനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ജനാധിപത്യത്തില്‍ നടക്കുന്ന "കുതിരക്കച്ചവടത്തിൽ" ആശങ്ക പ്രകടിപ്പിച്ച ബെഞ്ച്, ചണ്ഡീഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്‍റെ റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെ "ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം കാട്ടിയതിന് പ്രോസിക്യൂട്ട് ചെയ്യനും നിര്‍ദ്ദേശിച്ചു.
8 ബാലറ്റുകളില്‍ കൃത്രിമം കാട്ടി അസാധുവാക്കിയതോടെ മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എഎപിയുടെ കൗൺസിലർ കുൽദീപ് ധലോര്‍ കോടതിയെ സമീപിച്ചത്. അതേസമയം, വിഷയം സുപ്രീം കോടതി പരിഗണിക്കുന്നതിന് മുന്‍പ് ഫെബ്രുവരി 18 ന് മനോജ് സോങ്കര്‍ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു.
വാദത്തിനിടെ ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് നടത്തിയ റിട്ടേണിംഗ് ഓഫീസര്‍ ജനാധിപത്യത്തെ ഹനിക്കുകയാണ് ചെയ്തത് എന്ന് സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ബാലറ്റ് പേപ്പറുകളും വീഡിയോഗ്രാഫിയും മറ്റും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മുഴുവൻ രേഖകളും സംരക്ഷിക്കാൻ ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ഞായറാഴ്ച നടന്ന നിര്‍ണ്ണായക നീക്കത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 3 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഗുർചരൺജിത് സിംഗ് കാല, നേഹ, പൂനം ദേവി എന്നിവരാണ് ബിജെപിയിൽ ചേർന്ന മൂന്ന് എഎപി കൗൺസിലർമാർ. ആം ആദ്മി പാര്‍ട്ടി തെറ്റായ വാഗ്ദാനങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നും കൂറുമാറിയ ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൗൺസിലർമാർ കൂറുമാറിയത് ആം ആദ്മി പാര്‍ട്ടിയ്ക്കും സഖ്യ കക്ഷിയായ കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയായി മാറിയിരിയ്ക്കുകയാണ്.
35 അംഗങ്ങളുടെ മുനിസിപ്പൽ കോർപ്പറേഷൻ ഹൗസിൽ 14 കൗൺസിലർമാരും എക്‌സ് ഒഫീഷ്യോ കിരൺ ഖേറിന്‍റെ വോട്ടടക്കം ബിജെപിക്ക് ആകെ 15 വോട്ടുകളാണുള്ളത്.
ആം ആദ്മി പാര്‍ട്ടിയ്ക്ക് 13 കൗൺസിലർമാരുള്ളപ്പോൾ കോൺഗ്രസിന് ഏഴുപേരാണുള്ളത്. ശിരോമണി അകാലിദളിന് ഒരു കൗൺസിലർ സഭയിലുണ്ട്. എഎപിക്കും കോൺഗ്രസിനും ഒരുമിച്ച് 20 വോട്ടുകളുണ്ടായിരുന്നെങ്കിലും ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ 8 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനാൽ ബിജെപിയുടെ മേയർ സ്ഥാനാർഥി സോങ്കർ വിജയിച്ചു.
ഇപ്പോൾ, മൂന്ന് എഎപി കൗൺസിലർമാർ കൂറുമാറിയതോടെ ശിരോമണി അകാലിദളിന്‍റെ സഹായത്തോടെ ബിജെപിക്ക് 19 വോട്ടും എഎപി-കോൺഗ്രസ് സഖ്യത്തിന് 17 വോട്ടും ലഭിക്കും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.