Chennai Rains: കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം,  കഴിഞ്ഞ 4 ദിവസമായി നഗരത്തില്‍  ശക്തമായ മഴയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴ തുടരുന്നതിനാൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ  ഗതാഗതം താറുമാറായി. ഇതുവരെ മൂന്നു പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. 


Also Read:  PM Modi: മോർബി തൂക്കുപാല ദുരന്തസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി


IMD റിപ്പോര്‍ട്ട് അനുസരിച്ച്  കഴിഞ്ഞ 72 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് നഗരത്തില്‍ ഇത്ര ശക്തമായ മഴ  ലഭിക്കുന്നത്.  നഗരത്തില്‍  8.4 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.  


Also Read:  EPFO Update: ഇപിഎസ്-95 സ്കീമിൽ ഭേദഗതി, പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കും 


 


തേസമയം, അടുത്ത 4 ദിവസത്തേയ്ക്ക് കനത്ത മഴയുണ്ടാകുമെന്നാണ്  IMD നല്‍കുന്ന മുന്നറിയിപ്പ്.  തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ശ്രീലങ്കൻ തീരത്ത്  രൂപപ്പെട്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക്‌ കാരണമായി പറയുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പെട്ട് ജില്ലകളിലെ ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു.   
 
കനത്ത മഴയെത്തുടര്‍ന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി ചെന്നൈയിലെയും സമീപ ജില്ലകളിലേയും സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവാലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നീ ജില്ലകളിലാണ് സ്‌കൂളുകൾ അടച്ചിടാൻ ഉത്തരവിട്ടത്.


അതേസമയം, മഴക്കെടുതിയിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്‌ച വെള്ളക്കെട്ടിൽ രണ്ടുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചപ്പോൾ ചൊവ്വാഴ്ച വീടിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു സ്‌ത്രീ മരിച്ചു.


 മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സെക്രട്ടേറിയറ്റിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ  അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും ഫയർഫോഴ്‌സും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണ്  എന്നും അധികൃതര്‍ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.