ചൈനയും ഇന്ത്യയും തമ്മിൽ വർധിച്ചു വരുന്ന പിരിമുറുക്കങ്ങളുടെ ഇടയിലും യുദ്ധവിമാനങ്ങൾ വിനിസിച്ച് ചൈന രംഗത്ത്.  ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധവിമാനങ്ങൾ സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോട് ചേർന്ന് 30-35 കിലോമീറ്റര് ചുറ്റളവിലാണ് പറന്നുയർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ആത്മനിര്‍ഭര്‍ ഭാരതിലൂടെ വളര്‍ച്ച തിരിച്ചുപിടിക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി


കഴിഞ്ഞ ദിവസങ്ങളിൽ ചൈനയുടെ 2 യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ അതിർത്തിയ്ക്ക് അടുത്ത് പറന്നുയർന്നത്.  അതിർത്തിയോട് ചേർന്നുള്ള Hotan, Gargunsa വ്യോമതാവളങ്ങളിൽ ചൈനയുടെ  12 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.  J-11, J-12 വിഭാഗത്തിൽ ഉള്ള യുദ്ധവിമാനങ്ങളാണിവ.  ചൈനയുടെ ഈ നീക്കങ്ങൾ ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.     


Also read: ഉത്ര വധം, സൂരജിൻ്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ


ഇന്ത്യ സുഖോയ് ഉലപ്പെടെയുള്ള യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.  മാത്രമല്ല സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്.  10-12 ഓളം വരുന്ന യുദ്ധവിമാനനങ്ങൾ ചൈന തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും അവർ ഇന്ത്യൻ അതിർത്തിക്കടുത്ത് നിരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും പ്രമുഖ വാർത്താ ഏജൻസിയായ ANI ആണ് റിപ്പോർട്ട് ചെയ്തത്.  


ലഡാക്കിലെ  തർക്ക പ്രദേശങ്ങൾക്ക് സമീപം യുദ്ധസന്നാഹങ്ങളുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇത് രാജ്യങ്ങളുടെയും സൈന്യം നീങ്ങിയത്തോടെ LAC ൽ പിരിമുറുക്കം വർധിച്ചു.  എന്തായാലും ചൈനയുടെ നീക്കങ്ങൾ ഇമവെട്ടാതെ തന്നെ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് ഇന്ത്യ.