ആത്മനിര്‍ഭര്‍ ഭാരതിലൂടെ വളര്‍ച്ച തിരിച്ചുപിടിക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ഇ​ന്ത്യ സാമ്പത്തിക വ​ള​ര്‍‌​ച്ച തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി. 

Last Updated : Jun 2, 2020, 01:10 PM IST
ആത്മനിര്‍ഭര്‍ ഭാരതിലൂടെ വളര്‍ച്ച തിരിച്ചുപിടിക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സാമ്പത്തിക വ​ള​ര്‍‌​ച്ച തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി. 

lock down നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി സമ്പദ് ​വ്യ​വ​സ്ഥ​യെ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​ണ്‍​ഫി​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യു​ടെ (CII)യുടെ 125-ാം വാ​ര്‍​ഷി​കാ​ഘോ​ഷം വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെയ്തു സംസരിക്കുകയായിരുന്നു പ്രധാ​ന​മ​ന്ത്രി.

പൗ​ര​ന്മാ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക, രാ​ജ്യ​ത്തി​ന്‍റെ  സമ്പദ് ​വ്യ​വ​സ്ഥ സു​സ്ഥി​ര​മാ​ക്കു​ക എ​ന്ന പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ലു​ള്ള​ത്. ഇ​തി​ല്‍ സമ്പദ് ​വ്യ​വ​സ്ഥയെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മു​ന്‍‌​ഗ​ണ​ന. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര തീ​രു​മാ​ന​ങ്ങ​ള്‍ കൈക്കൊണ്ടിട്ടുണ്ട്. ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​ത്തെ സ​ഹാ​യി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍​ച്ചാ നി​ര​ക്ക് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ത്യ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. മാ​റ്റ​ങ്ങ​ളു​ടെ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ല​ക്ഷ്യം. തൊ​ഴി​ല്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്തം അ​നു​വ​ദി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യത്തിനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം  സജ്ജമാമാണ്. ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യ പുരോഗതിക്കായി അഞ്ച് മാര്‍ഗനിര്‍ദേശങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങള്‍, ദൃഢനിശ്ചയം എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പെടുക്കാന്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡിനെതിരായ പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കോവിഡിനെ ജയിക്കാന്‍ ലോകത്തിന് കഴിയും. രാജ്യം ലോക്ക് ഡൗണില്‍ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണ്.  ജൂണ്‍ എട്ടിനു ശേഷം രാജ്യത്തെ വ്യവസായ-വാണിജ്യ മേഖലകള്‍ക്കുള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Trending News