ന്യൂഡല്‍ഹി:  ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നതിനിടെ  മറ്റൊരു പ്രധാന വസ്തുത കൂടി പുറത്തു വരുന്നു...  !!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ സുപ്രധാന നേതാക്കളേയും സൈനിക മേധാവികളേയും അവരുടെ കുടുംബാങ്ങളേയും  ചൈന നിരീക്ഷിക്കുന്നതായാണ്  രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന സൂചന.  സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് നിരീക്ഷണം.  


ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഒരു സ്ഥാപനമാണ്  ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നത്.  ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനു പിന്നില്‍. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ്‌ ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം.  ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഈ വര്‍ത്ത  പുറത്ത് വിട്ടത്.


രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ജനറല്‍ ബിപിന്‍ റാവത്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡേ, സി.എ.ജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ,  മന്‍മോഹന്‍ സിംഗ്,  സ്മൃതി ഇറാനി, സോണിയ ഗാന്ധി , ഉദ്ധവ് താക്കറെ, ശിവരാജ് സിംഗ് ചൗഹാന്‍, മായാവതി, ശശി തരൂര്‍ തുടങ്ങിയ  രാഷ്ട്രീയ   നേതാക്കള്‍ എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്. ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീമനായ ടാറ്റായുടെ ചെയര്‍മാന്‍ രത്തന്‍ ടാറ്റയടക്കം 10,000 പേരെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് സുചന.


കൂടാതെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍,  രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്. 


സൈബര്‍ രംഗത്തെ ഒരു കമ്പനി വഴി എല്ലാവരുടേയും സമൂഹ മാധ്യമങ്ങളിലെ പ്രസ്താവനകളും പ്രസംഗങ്ങളും നിരന്തരം ശ്രദ്ധിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി  കണ്ടെത്തിയിരിക്കുന്നത്. 


വിവരസാങ്കേതിക മേഖലകളിലെ ചാരപ്രവര്‍ത്തനം ചൈന പല ലോകരാഷ്ട്രങ്ങളിലും നടത്തുന്നുവെന്ന തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇന്ത്യയിലും അന്വേഷണം നടക്കുന്നത്. 


Also read: ഇന്ത്യയുടെ നയതന്ത്ര വിജയം, കാണാതായ യുവാക്കളെ കൈമാറി ചൈന!!


അതേസമയം, ഈ വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.കൂടാതെ ഡൽഹിയിലെ ചൈനീസ് എംബസിയും ഈ വാര്‍ത്ത നിഷേധിച്ചു.  ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ചൈനീസ് സർക്കാർ  ഏർപ്പെടുത്തിയിട്ടില്ല എന്നാണ് എംബസി  വ്യക്തമാക്കിയത്...


Also read: പാംഗോംഗ് തടാകത്തിന് സമീപം ഏറ്റവും ഉയരത്തില്‍ ഇന്ത്യന്‍ സൈന്യം; ചൈനീസ് നീക്കങ്ങള്‍ നിരീക്ഷണത്തില്‍..!!