ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി വീണ്ടും പ്രകോപന നടപടിയുമായി ചൈന രംഗത്ത്. അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടുകൊണ്ടു കയ്യേറാനുള്ള ശ്രമം ചൈന നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണ ടിബറ്റ് എന്ന് ഇന്ത്യന്‍ സംസ്ഥാനത്തെ വിളിക്കുന്ന ചൈന ആറ് കേന്ദ്രങ്ങള്‍ക്ക് ഔദ്യോഗികമായി പേരിട്ടെന്ന് ഗ്‌ളോബല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


അരുണാചലിലെ ആറു പ്രദേശങ്ങളെ ചൈനീസ് ഭാഷയില്‍ വിശേഷണം നല്‍കുമെന്ന് ചൈനീസ് ആഭ്യന്തര മന്ത്രാലയം എപ്രില്‍ 14 ന് പ്രഖ്യാപിച്ചിരുന്ന്. വോ ജിന്‍ലീംഗ്, മിലാ റി, ക്വയ്ദന്‍ഗര്‍ബോ റി, മെയ്ന്‍കുകാ, ബുമോ ലാ, നംകാപുബ് റി എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. 


അതേസമയം, ഏപ്രിൽ നാലു മുതൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു ദലൈലാമയുടെ അരുണാചൽ സന്ദർശനം. വിഷയത്തിൽ ചൈന നിലപാടു കടുപ്പിക്കുന്നതിന്‍റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. ടിബറ്റിനോടു ചേർന്നു കിടക്കുന്ന പ്രദേശം ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് ചൈനയുടെ നിലപാട്.


ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വാക്‌യുദ്ധം നടത്തിയിരുന്നു.  ഇന്ത്യയൂടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പിന് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ തലയിടണ്ടെന്ന് ഇന്ത്യയും മറുപടി നല്‍കി.