ന്യൂഡല്‍ഹി:ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ചൈനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗോള തലത്തില്‍ ടെക് ഭീമനാകുക എന്ന ചൈനയുടെ ലക്ഷ്യമാണ് ഇന്ത്യയുടെ നീക്കത്തോടെ തകര്‍ന്നത്.


രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള തീരുമാനമാണ് ഇന്ത്യ കൈക്കൊണ്ടത്,അത് കൊണ്ട് തന്നെ ജനപ്രിയ ആപ്പുകളുടെയടക്കം 
നിരോധനം പിന്‍ വലിച്ചില്ലെങ്കില്‍ അത് ചൈനയ്ക്ക് വളരെ വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.


അമേരിക്കയുടെ ടെക്നോളജി രാമഗത്തെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന വിധത്തിലായിരുന്നു ചൈനയുടെ 
വെല്ലുവിളി,ചൈനീസ് ആപ്പുകളുടെ ഏറ്റവും വലുതും ശക്തവുമായ വിപണിയായിരുന്നു ഇന്ത്യ,


അതുകൊണ്ട് തന്നെ ഇന്ത്യയിലെ നിരോധനം ചൈനീസ് കമ്പനികളെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.


ഇന്ത്യ നേരത്തെ തന്നെ രാജ്യ സുരക്ഷയും വ്യക്തി സുരക്ഷയും സംബന്ധിച്ച കാര്യങ്ങളില്‍ ചൈനീസ് ആപ്പുകളെ നിരീക്ഷിക്കുകയായിരുന്നു 
എന്നാണ് വിവരം,ജനപ്രിയ ആപ്പായ ടിക്ക് ടോക്ക് അടക്കം പല ആപ്പുകളും ഡാറ്റാ ചോര്‍ച്ചയുടെ കാര്യത്തില്‍ സംശയത്തിന്‍റെനിഴലിലായിരുന്നു,


Also Read:നരേന്ദ്രമോദിയുടെ കാലില്‍ വീഴാന്‍ ടിക്ക് ടോക്ക്;സര്‍ക്കാര്‍ തീരുമാനം ഇടക്കാല ഉത്തരവെന്ന് ടിക്ക് ടോക്ക്!


അതേസമയം ഇന്ത്യയെ മാതൃകയാക്കി മറ്റ് രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് സാധ്യതയുണ്ട്.


എന്തായാലും ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ എടുത്ത കടുത്ത നടപടി ചൈനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.


രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ട് വീഴ്ചയില്ല എന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ ചൈനയ്ക്ക് ആപ്പുകളുടെ നിരോധനത്തിലൂടെ നല്‍കിയത്.