നരേന്ദ്രമോദിയുടെ കാലില്‍ വീഴാന്‍ ടിക്ക് ടോക്ക്;സര്‍ക്കാര്‍ തീരുമാനം ഇടക്കാല ഉത്തരവെന്ന് ടിക്ക് ടോക്ക്!

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ടിക്ക് ടോക്ക്,ഹലോ എന്നീ ജനപ്രിയ ആപ്പുകള്‍ അടക്കം 59 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

Last Updated : Jun 30, 2020, 01:47 PM IST
നരേന്ദ്രമോദിയുടെ കാലില്‍ വീഴാന്‍ ടിക്ക് ടോക്ക്;സര്‍ക്കാര്‍ തീരുമാനം ഇടക്കാല ഉത്തരവെന്ന് ടിക്ക് ടോക്ക്!

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ടിക്ക് ടോക്ക്,ഹലോ എന്നീ ജനപ്രിയ ആപ്പുകള്‍ അടക്കം 59 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് ടിക്ക് ടോക്ക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി വ്യക്തമാക്കി.

നിരോധനവുമായി ബന്ധപെട്ട് കമ്പനി പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഇടക്കാല ഉത്തരവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ടിക്ക് ടോക്ക് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കൊണ്ട് സര്‍ക്കാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു,
ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികളിലാണ് ഞങ്ങള്‍,ഉത്തരവില്‍ പ്രതികരിക്കാനും വിശദീകരണം സമര്‍പ്പിക്കാനുമായി ബന്ധപെട്ട അധികൃതരുമായി കൂടിക്കാഴ്ച 
നടത്തുന്നതിന് ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്,ഇന്ത്യന്‍ നിയമ പ്രകാരമുള്ള എല്ലാ സ്വകാര്യത സുരക്ഷാ മാനദണ്ഡങ്ങളും ടിക്ക് ടോക്ക് പാലിക്കുന്നുണ്ട്,

Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;മോദിയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് തുടക്കം മാത്രം!

 

ഇന്ത്യന്‍ ഉപയോക്താക്കളുടെ ഒരു വിവരവും ചൈന ഉള്‍പ്പെടെയുള്ള വിദേശ സര്‍ക്കാരുമായി പങ്ക് വെച്ചിട്ടില്ല,
ഭാവിയിലും ഈ മാനദണ്ഡങ്ങള്‍ തുടരും,ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ടിക്ക് ടോക്ക് ഇന്ത്യ അതീവ പ്രാധാന്യം നല്‍കുന്നു.

ടിക് ടോക്ക് ഇന്ത്യ അവരുടെ പ്രസ്ഥാവനയില്‍ വ്യക്തമാക്കുന്നു.

ടിക്ക് ടോക്കിന്റെ ഏറ്റവും പ്രധാനപെട്ട വിപണി ഇന്ത്യ ആയിരുന്നു,ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധന കൊണ്ട് ടിക്ക് ടോക്ക് 
ഫേസ്ബുക്കിന് പോലും വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്‌.

അതുകൊണ്ട് തന്നെ ടിക്ക് ടോക്ക് ഇന്ത്യയുടെ മേധാവി അടക്കമുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി 
തങ്ങളുടെ നിലപാട് വിശദീകരിക്കാനുള്ള ശ്രമത്തിലാണ്.

Also Read:BREAKING!! ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകൾക്ക് നിരോധന൦

തങ്ങള്‍ക്ക് പറ്റിയ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയും ഇനി വീഴ്ച്ചകള്‍ പറ്റാതെ മുന്നോട്ട് പോകുന്നതിന് അവസരം നല്‍കണമെന്നുമാണ് കമ്പനിയുടെ നിലപാട്.
നിരോധനം മുതലെടുത്ത്‌ ഇന്ത്യയുടെ തദ്ദേശീയ ആപ്പുകള്‍ തങ്ങളുടെ ഇടം കീഴടക്കുമെന്നും ടിക്ക് ടോക്ക് സംശയിക്കുന്നു.

അതുകൊണ്ട് തന്നെയാണ് കമ്പനി തങ്ങളുടെ നിലപാട് വിശദീകരിക്കുന്നതിന് ബന്ധപെട്ട അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്.

Trending News