ഹിന്ദിഭാഷ അറിയാവുന്ന യുവാക്കളെ അതിർത്തിയിൽ നിയമിക്കാൻ  ചൈന ഒരുങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നിയന്ത്രണരേഖയിൽ പരിഭാഷകരായി ഹിന്ദി അറിയുന്ന ബിരുദധാരികളെ റിക്രൂട്ട് ചെയ്യാനാണ് പീപ്പിൾ ലിബറേഷൻ ആർമി ഒരുങ്ങുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദി അറിയാവുന്നവരെ നിയമിക്കുന്നതിനായി പീപ്പിൾ ലിബറേഷൻ ആർമിയിലെ ഉദ്യോഗസ്ഥർ ചൈനയിലെ വിവിധ സർവ്വകലാശാലകളിൽ സന്ദർശനം നടത്തിയെന്നാണ് വിവരം.ഈ വർഷം ജൂണിൽ ടിബറ്റൻ മിലിട്ടറിയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് ആസൂത്രണം ചെയ്യുന്നുണ്ട്. വെസ്റ്റേൺ തിയേറ്റർ കമാൻഡിന് കീഴിലാണ് റിക്രൂട്ട്മെന്റ്.ഇതിലേക്കാണ് ഹിന്ദി അറിയുന്ന യുവാക്കളെ തേടുന്നത്. റിപ്പോർട്ട് അനുസരിച്ച് അടുത്ത മാസത്തോടെ നിയമന പ്രക്രിയ പൂർത്തിയാകും. 


രഹസ്യാന്വേഷണ വിവരശേഖരണത്തിനും,വിവരങ്ങൾ ചോർത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അധികൃതർ ചൈനീസ് സൈന്യത്തെ ഹിന്ദി പഠിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ്,എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തിന്റെ ഉത്തരവാദിത്വം ടിബറ്റൻ മിലിട്ടറിക്കാണ്. 
ഹിന്ദി സംസാരിക്കുന്ന ടിബറ്റുകാരെ ഇന്ത്യയുടെ വടക്കൻ അതിർത്തികളിലെ ക്യാമ്പകളിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമി സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ഹിന്ദി അറിയാവുന്ന യുവാക്കൾക്കായി സൈന്യം ക്യാമ്പയിൽ ചെയ്യുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.