Chittorgarh:  പ്രീ വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടിനിടയിൽ ദമ്പതികൾ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത് മണിക്കൂറുകൾ. രാജസ്ഥാനിലെ ചിറ്റോറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

വരനും വധുവും അടക്കം നാല് പേരാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. ചിറ്റോറിലെ റാവത്ത്ബട്ടാ പ്രദേശത്തെ ചൂലിയ വെള്ളച്ചാട്ടത്തിലായിരുന്നു സംഭവം. പ്രദേശത്തെ റാണാ പ്രതാപ് അണക്കെട്ടിൻറെ ഷട്ടറുകൾ അപ്രതീക്ഷിതമായി ഉയർത്തിയതായിരുന്നു വെള്ളത്തിൻറെ അളവ് കൂടാൻ കാരണം.


Also Read: SBI PO Exam Admit Card 2021: ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം


നവദമ്പതികളും സുഹൃത്തുക്കളും ചേർന്ന് വെള്ളച്ചാട്ടത്തിനിടയിലെ പാറക്കൂട്ടങ്ങളിൽ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് ജലനിരപ്പ് ഉയരുന്നത് കണ്ട ഫോട്ടോഗ്രാഫർ ഇവരെ തിരികെ വിളിച്ചെങ്കിലും ആരും കേട്ടില്ല. 


Also Read: Tata Nexon : കാറ് താഴേക്ക് തെറിച്ചപ്പോൾ മരണം ഉറപ്പിച്ചു, പക്ഷെ! ടാറ്റ നെക്സോൺ ഉപഭോക്താവിന്റെ അനുഭവം വൈറലാകുന്നു


സ്ഥിതി അതീവ അപകടകരമാണെന്ന് മനസ്സിലാക്കിയ ഫോട്ടോഗ്രാഫറാണ് വിഷയം പോലീസിൽ അറിയിച്ചത്. തുടർന്ന് സിവിൽ ഡിഫൻസ് അംഗങ്ങളടക്കം സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂറോളം രക്ഷാപ്രവർത്തനത്തിനായി വേണ്ടി വന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക