SBI PO Exam Admit Card 2021: ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

State Bank of India (SBI) പ്രൊബേഷണറി ഓഫീസർ (Probationary Officer) തസ്തികയിലേയ്ക്ക്  അപേക്ഷ സമര്‍പ്പിച്ചവര്‍ ശ്രദ്ധിക്കുക.    ഉദ്യോഗാർത്ഥികൾക്ക്  ഇപ്പോള്‍ അഡ്മിറ്റ്‌ കാര്‍ഡ്‌   ഡൗൺലോഡ് ചെയ്യാം .

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 07:15 PM IST
  • State Bank of India (SBI) പ്രൊബേഷണറി ഓഫീസർ (Probationary Officer) തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ശ്രദ്ധിക്കുക.
  • ഉദ്യോഗാർത്ഥികൾക്ക് ഇപ്പോള്‍ അഡ്മിറ്റ്‌ കാര്‍ഡ്‌ ഡൗൺലോഡ് ചെയ്യാം .
  • അഡ്മിറ്റ്‌ കാര്‍ഡ്‌ ഡൗൺലോഡ് ചെയ്യാനായി SBI യുടെ ഔദ്യോഗിക വെബ്‌ സൈറ്റ് ആയ sbi.co.in സന്ദർശിക്കാം.
SBI PO Exam Admit Card 2021: ഉദ്യോഗാർത്ഥികൾക്ക്  അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

New Delhi: State Bank of India (SBI) പ്രൊബേഷണറി ഓഫീസർ (Probationary Officer) തസ്തികയിലേയ്ക്ക്  അപേക്ഷ സമര്‍പ്പിച്ചവര്‍ ശ്രദ്ധിക്കുക.    ഉദ്യോഗാർത്ഥികൾക്ക്  ഇപ്പോള്‍ അഡ്മിറ്റ്‌ കാര്‍ഡ്‌   ഡൗൺലോഡ് ചെയ്യാം .

 അഡ്മിറ്റ്‌ കാര്‍ഡ്‌   ഡൗൺലോഡ് ചെയ്യാനായി  SBI യുടെ ഔദ്യോഗിക വെബ്‌ സൈറ്റ് ആയ    sbi.co.in സന്ദർശിക്കാം.  

2056 ഒഴിവുകളിലേയ്ക്കാണ് SBI അപേക്ഷ ക്ഷണിച്ചത്. ഇതില്‍ പട്ടിക ജാതി- 324 ഒഴിവുകൾ, പട്ടിക വർഗം - 162 ഒഴിവുകൾ, ഒ.ബി.സി- 560 ഒഴിവുകൾ, ഇ.ഡബ്ള്യൂ.എസ്- 200 ഒഴിവുകൾ, ജനറൽ വിഭാഗം- 810 എന്നിങ്ങനെയാണ് ഒഴിവുകൾ. 

മൂന്നു ഘട്ടങ്ങളാ യാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.  ഇംഗ്ലീഷ്, ഹിന്ദി  എന്നീ രണ്ട് ഭാഷകളിലായിരിക്കും പരീക്ഷ നടക്കുക.  

നവംബർ 20, 21, 27 തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.  100 മാർക്കിന്‍റെ ഒബ്ജക്ടീവ് ചോദ്യങ്ങളായിരിക്കും  പ്രിലിമിനറി പരീക്ഷയില്‍ ഉണ്ടാവുക,  ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഓൺലൈനായാണ് പരീക്ഷ നടക്കുന്നത്.

Also Read: SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

എങ്ങിനെ അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യാം ? (How to download Admit Card?) 

1.  അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യാനായി ആദ്യം SBI യുടെ ഔദ്യോഗിക വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക.  

2. Home Page-ല്‍ കാണുന്ന  Careers Page ലിങ്കില്‍    ക്ലിക്ക് ചെയ്യുക.  

3.  ഇവിടെ   SBI PO Prelims Admit Card 2021എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

4.  ലോഗിൻ വിവരങ്ങൾ നൽകിയതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ Admit Card സ്ക്രീനിൽ കാണാൻ കഴിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News