ശ്രീന​ഗർ: കശ്മീരിലെ അമർനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്ഫോടനം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീർത്ഥാടന കേന്ദ്രത്തോട് ചേർന്നുള്ള ​ഗുഹാമുഖത്ത് നിന്ന് ശക്തമായ ജലപ്രവാഹം ഉണ്ടായി. സിന്ധ് നദീതീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

നദിയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം നൽകിയിരിക്കുന്നത്. കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലും ഹിമാചല്‍പ്രദേശിലെ മണാലിയിലും മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു.


ALSO READ: Jammu Kashmir Cloudburst: ഏഴ് മരണം; മുപ്പതിലധികം പേരെ കാണാതായി


മേഘവിസ്ഫോടനത്തെ തുടർന്ന് ഏഴ് പേർ മരണപ്പെടുകയും മുപ്പതിൽ അധികം പേരെ കാണാതാവുകയും ചെയ്‌തു. നിരവധി വീടുകൾ ഒലിച്ചുപോയി. നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോ‍ർട്ടുകൾ ഉണ്ട്.


അതേസമയം പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിനായി കരസേനയും പോലീസും എത്തിയിട്ടുണ്ട്. സ്‌ഥലത്തേക്ക് കൂടൂതൽ എൻഡിആർഎഫ് സംഘത്തെ അയ്‌ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.