ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മേഘ വിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ 2:45 ന് ജില്ലയിലെ സർഖേത് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. വിവരമറിഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ സേനയയും എൻഡിആർഎഫ് സംഘവും സംഭവ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. ഹിമാചലിലും മേഘ വിസ്ഫോടനമുണ്ടായതായാണ് റിപ്പോർട്ട്. ഇരു സംസ്ഥാനങ്ങളിലും നദികൾ കരവിഞ്ഞൊഴുകി. ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് സംസ്ഥാനങ്ങളിലും മഴയെ തുടർന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുങ്ങി പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്താമാക്കി. ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ താമസ നദി കരകവിഞ്ഞൊഴുകുകയാണ്. നദിക്ക് കുറുകെയുള്ള പാലം തകരുകയും താപ്കേശ്വർ മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറുകയും ചെയ്തു. ഇന്നലെ മുതൽ സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുകയാണ്. 


Also Read: Somalia: സൊമാലിയയിൽ തീവ്രവാദി ആക്രമണം; ഹയാത്ത് ഹോട്ടൽ ഭീകരരുടെ നിയന്ത്രണത്തിലെന്ന് റിപ്പോർട്ട്



ഹിമാചൽപ്രദേശിലെ മണ്ഡിയിലാണ് മേഘ വിസ്ഫോടനം ഉണ്ടാകുകയും ഇതേ തുടർന്ന് കനത്ത മഴ പെയ്യുകയും ചെയ്തത്. മണ്ഡിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് മണ്ഡി, കുളു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡിയിൽ അടുത്ത 24 മണിക്കൂർ കൂടി മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


അതേസമയം, ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കത്രയിൽ നിന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ യാത്ര നിർത്തിവച്ചിരുന്നു. 


Accident: രാജസ്ഥാനിലെ പാലിയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മരണം; 25 പേർക്ക് പരിക്ക്


ജയ്പൂർ: രാജസ്ഥാനിലെ പാലി ജില്ലയിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീർഥാടകരുമായി പോവുകയായിരുന്ന വാഹനവും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സുമർപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് രാമേശ്വർ ഭാട്ടി പറഞ്ഞു.


ബാബ രാംദേവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്ന ജയ്‌സാൽമീറിലെ രാംദേവ്രയിൽ നിന്ന് മടങ്ങുകയായിരുന്ന തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പാലിയിൽ തീർഥാടകർ അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. “രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. ഈ വേളയിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ”പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിൽ പറഞ്ഞു.


അപകടത്തിൽ മരിച്ചവരുടെ മരണത്തിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ അനുശോചനം രേഖപ്പെടുത്തി. “രാജസ്ഥാനിലെ പാലിയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു," ഉപരാഷ്ട്രപതിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.