Cobra found from Courier Box in Nagpur: Online Shopping എല്ലാവര്‍ക്കും ഇഷ്ടമാണ്.  നാം സാധനങ്ങള്‍  ബുക്ക് ചെയ്യുന്നു, പിന്നെ  സാധനങ്ങള്‍  എപ്പോള്‍ വരും എന്ന കാത്തിരിപ്പ്,  സാധനം എത്തുമ്പോള്‍ അത് തുറക്കാനുള്ള ആകാംഷ...  


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ  ബുക്ക് ചെയ്ത  മൊബൈലിന് പകരം  സോപ്പ് ലഭിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍,  നാഗ്പൂരില്‍ സംഭവിച്ചത് മറ്റൊന്നാണ്.  വീട്ടിലേക്ക് കൊറിയർ വഴി വന്ന പെട്ടി തുറന്നപ്പോള്‍ പുറത്തുവന്നത് ഒരു  മൂര്‍ഖന്‍ പാമ്പ്  (Cobra)...!! സംഭവം നടന്നത്  നാഗ്പൂരിലെ ജ്ഞാനേശ്വർ നഗറിലെ താമസക്കാരനായ സുനിൽ ലഖേതെ എന്നയാളുടെ വീട്ടിലാണ്.   പെട്ടി തുറന്നപ്പോള്‍ പത്തി വിടര്‍ത്തി പുറത്തു ചാടിയ മൂര്‍ഖനെ കണ്ട് കുടുംബം ഭയപ്പെട്ടു.  


ഒരു  പ്രമുഖ കൊറിയർ കമ്പനി  (Courier Company) വഴിയാണ് ബംഗളൂരുവിൽ  നിന്ന് 8  പെട്ടികൾ സുനിലിന്‍റെ വീട്ടില്‍ എത്തിയത്.  ബാംഗ്ലൂർ  (Bengaluru) ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന  സുനിൽ ലഖേതെയുടെ മകളുടെ സാധനങ്ങളാണ് ഈ പെട്ടികളിൽ ഉണ്ടായിരുന്നത്. 


Also Read: Viral Video: ഒന്ന് Click ചെയ്തോളൂ.... ക്യാമറയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍ പാമ്പുകള്‍...


മാസങ്ങളായി  സുനിൽ ലഖേതെയുടെ മകള്‍  Work From Home ചെയ്യുകയായിരുന്നതിനാല്‍,  അവര്‍ വീട് ഒഴിഞ്ഞ ശേഷം  ഒരു സുഹൃത്ത് മുഖേന  തന്‍റെ  സാധനങ്ങള്‍ കൊറിയര്‍ വഴി നാഗ്പൂരിലേയ്ക്ക് വരുത്തിക്കുകയായിരുന്നു.  ബാംഗ്ലൂരിലുള്ള പ്രശസ്തമായ ഒരു കൊറിയര്‍ കമ്പനി വഴിയാണ് സാധനങ്ങള്‍ അയച്ചത്. 


8 പെട്ടികളിലായാണ്  സാധനങ്ങൾ സുനിലിന്‍റെ വീട്ടിലെത്തിയത്.  പെട്ടി ഓരോന്നായി തുറക്കുകയായിരുന്ന  അവര്‍  നാലാമത്തെ പെട്ടി തുറക്കാന്‍ ശ്രമിച്ച അവസരത്തില്‍  പാമ്പ് ചീറ്റുന്ന പോലുള്ള ശബ്ദം കേട്ടിരുന്നു.... എന്നാല്‍, പെട്ടി തുറന്നപ്പോള്‍ കണ്ട കാഴ്ച കണ്ട്  അവര്‍ ഒന്നടങ്കം ഭയപ്പെട്ടു.  പെട്ടിയ്ക്കുള്ളില്‍നിന്നും പത്തിവിടര്‍ത്തി പുറത്തുവന്നത്  ഒരു മൂര്‍ഖന്‍ പാമ്പായിരുന്നു...!! 


Also Read: Viral Video: Snake on Vegan Diet..!! പാമ്പിനു മുന്നിലേയ്ക്ക് എറിഞ്ഞു കൊടുത്ത എലിയുടെ അവസ്ഥ കണ്ടോ? ഈ വീഡിയോ കണ്ടുനോക്കൂ


മൂര്‍ഖനെ കണ്ട് ആളുകള്‍ ഭയപ്പെട്ട  സമയത്ത് അത് ശാന്തമായി അടുത്തുള്ള ഓടയിലേയ്ക്ക്  പോയി. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരെ വിളിച്ച് പാമ്പിനെ കണ്ടെത്താനുള്ള ശ്രമം  നടത്തിയെങ്കിലും വിജയിച്ചില്ല. 


കൊറിയര്‍ അയച്ച പെട്ടികളില്‍ പാമ്പിനെ കണ്ടതോടെ  വാര്‍ത്ത പരന്നു.  എന്നാല്‍, സംഭവത്തെപ്പറ്റി പല  ഊഹാപോഹങ്ങളാണ് നടക്കുന്നത്. 


Also Read: Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്


യഥാർത്ഥത്തിൽ പാമ്പ് പുറത്തുവന്ന പെട്ടിയിൽ ദ്വാരങ്ങളുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒന്നുകിൽ ബാംഗ്ലൂരിൽ പാക്കിംഗ് നടത്തിയതിനു ശേഷമോ  അല്ലെങ്കില്‍ നാഗ്പൂരില്‍  കൊറിയർ കമ്പനിയുടെ ഗോഡൗണിൽ പെട്ടി കിടന്നപ്പോഴോ പാമ്പ് പെട്ടിയില്‍  കയറിയതാകാമെന്നാണ് കരുതുന്നത്.


എന്തായാലും, കൊറിയര്‍ അയച്ച പെട്ടിയില്‍നിന്നും മൂര്‍ഖന്‍  പാമ്പ് പുറത്തുവരുമെന്ന് വീട്ടുകാര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിയ്ക്കില്ല.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.