Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്

Viral Video: നിമിഷങ്ങൾക്കുള്ളിൽ വൈറലായ ഈ വീഡിയോ നിരവധി പേർ കാണുകയും കമന്റിടുകയും ചെയ്തിട്ടുണ്ട്.    

Written by - Ajitha Kumari | Last Updated : Nov 15, 2021, 08:27 AM IST
  • ഒരു ഭീമൻ പെരുമ്പാമ്പിന്റെ അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്
  • തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്
  • തേങ്ങയിടാൻ ആളെ കിട്ടാത്ത ഈ കാലത്ത് ഈ തെങ്ങിൽ കേറ്റം രസകരമാണ്
Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്

Viral Video: ഇന്റർനെറ്റിലൂടെ നമുക്ക് ലോകത്ത് നടക്കുന്ന വിചിത്രവും ആശ്ചര്യകരവുമായ പല കാര്യങ്ങളും കാണാൻ സാധിക്കും.  ഇവിടെ എന്തൊക്കെ കാണാൻ പറ്റുമെന്നോ ഇനി എന്ത് കാണാമെന്നോ ഒന്നും  ചിന്തിക്കാൻ പോലും പറ്റില്ല.  അത്തരം വീഡിയോകളാണ് (Viral Video) ദിനവും ഇന്റർനെറ്റിലൂടെ വൈറലാകുന്നത്.

ഇപ്പോഴിതാ ഒരു ഭീമൻ പെരുമ്പാമ്പിന്റെ അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത് (Viral Video).  ഇത്രയും ഭാരമുള്ള പെരുമ്പാമ്പ് തെങ്ങിൽ അനായാസം കയറുന്ന രീതി കാണേണ്ടത് തന്നെയാണ്.

Also Read:  viral video: 'അമ്മയ്ക്ക് തുല്യം അമ്മ മാത്രം', കോഴിക്കുഞ്ഞുങ്ങളെ നായയിൽ നിന്നും രക്ഷിക്കുന്ന തള്ളക്കോഴി

പെരുമ്പാമ്പിനെ തെങ്ങിൽ കയറുന്ന രീതികണ്ടാൽ ആരുടെന്നോ പരിശീലനം നേടിയതാണോ എന്നുതോന്നും. തേങ്ങയിടാൻ ആളെ കിട്ടാത്ത ഈ കാലത്ത് പെരുമ്പാമ്പിന്റെ ഈ തെങ്ങിൽ കേറ്റം കാണുന്നത് രസകരമാണ്. വീഡിയോ കാണാം...  

 

 

ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിരവധി തവണയാണ് ഈ വീഡിയോ ഓരോരുത്തരും കണ്ടിരിക്കുന്നത്.   നെറ്റിസൺസ് ഇതിന് ധാരാളം കമന്റുകളും നൽകിയിട്ടുണ്ട്.  വീഡിയോയിൽ (Viral Video) 15 അടിയോളം നീളമുള്ള പെരുമ്പാമ്പ് തെങ്ങിന് സമീപം എത്തി തെങ്ങിലേക്ക് കയറുന്നത് നമുക്ക് കാണാൻ കഴിയും.  തെങ്ങിൽ കയറുന്നതിലും രസം തെങ്ങിൽ കയറാൻ സ്വീകരിച്ച രീതിയാണ്.  

Also Read: viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ

തെങ്ങിൽ കയറാൻ കണ്ടെത്തിയ വഴി അടിപൊളിയാണെന്ന് നിങ്ങൾക്ക് വീഡിയോ (Viral Video) കാണുമ്പോൾ മനസിലാകും.  അതിനായി ആശാൻ ചെയ്തത് എന്താണെന്നോ ആദ്യം തന്റെ ശരീരത്തിന്റെ കുറച്ചു ഭാഗം തെങ്ങിൽ വരിഞ്ഞു ചുറ്റി എന്നിട്ട് പതിയെ തെങ്ങിന് മുകളിലേക്ക് കേറി.  വീണ്ടും അങ്ങനെ വരിഞ്ഞു ചുറ്റി എന്നിട്ട് മുകളിലേക്ക് കയറി. അങ്ങനെ അങ്ങനെയാണ് തെങ്ങിന്റെ മുകളിലേക്ക് കയറിയത്.   

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ഈ വീഡിയോ royal_pythons എന്ന പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News