കോയമ്പത്തൂർ: തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ കൊവിഡ് (Covid) വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ ഒരു ​ന​ഗരം കൊവിഡ് കണക്കിൽ ചെന്നൈയെ (Chennai) മറികടക്കുന്നത്. നിരവധി മലയാളികൾ കോയമ്പത്തൂരിൽ ജോലി ചെയ്യുന്നത് കേരളത്തിലും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മലയാളികൾ ജോലി ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ കൊവിഡ് ക്ലസ്റ്ററുകളാണ്.‌


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈയിൽ ഇന്നലെ 2,779 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കോയമ്പത്തൂരിൽ 4,734 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മേഖലയിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ കൊവിഡ് ക്ലസ്റ്ററുകളായി മാറുകയാണ്. നിലവിൽ രോ​ഗികളാകുന്നവരിൽ ഏറെയും വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളാണ്. ലോക്ക് ഡൗണിൽ ഇളവുകൾ വരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതേസമയം, കോയമ്പത്തൂർ, തിരുപ്പൂർ അടക്കമുള്ള പടിഞ്ഞാറൻ ജില്ലകളിൽ ഇളവുകൾ നൽകാതെ കർശന നടപടികൾ സ്വീകരിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനമെന്നാണ് സൂചനകൾ.


ALSO READ: Covid19 India Update:കോവിഡ് ബാധിതരുടെ എണ്ണം താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ റിപ്പോർട്ട്


അതേസമയം, രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,86,364 ആയി കുറഞ്ഞു. 40 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,75,55,457 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3660 ആണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,18,895 ആയി. 23,43,152 സജീവകേസുകളാണ് രാജ്യത്തുള്ളത്.


രാജ്യത്ത് ഇതുവരെ 20,50,20,660 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം (Central Health Ministry) വ്യക്തമാക്കി. വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരുക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 ലക്ഷം ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കായി സൗജന്യമായി നല്‍കുക. നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 1,84,90,522 ഡോസ് വാക്സിനാണുള്ളത്.


ALSO READ: കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണം; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ


കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ (Vaccine) 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നത്. അതേസമയം 18-45 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷനും പ്രതിസന്ധിയിലാണ്. ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലാത്തതിനാൽ പലയിടങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കാനാവാത്ത പ്രതിസന്ധിയിലാണ് ആരോഗ്യ പ്രവർത്തകർ.


കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ജൂൺ 30 വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 29ന് പുറപ്പെടുവിച്ച് മാർ​ഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.


ALSO READ: GST കൗണ്‍സിൽ യോഗം ഇന്ന്; കൊറോണ വാക്സിൻ, മരുന്നുകൾ നികുതിരഹിതമാകുമോ?


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, താൽകാലിക ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വഴി രാജ്യത്തുടനീളം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല ഉത്തരവിൽ പറയുന്നു.


പുതിയ ഉത്തരവിൽ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ക്ഡൗൺ  ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രികളുടെ വിനിയോ​ഗം 60 ശതമാനത്തിനോ മുകളിൽ ഉള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.