ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,157 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 2,95,955 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം (Central Health Ministry) അറിയിച്ചു. 22,17,320 പേരെയാണ് 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് (Test) വിധേയരാക്കിയത്. ഏറ്റവും ഉയർന്ന പ്രതിദിന പരിശോധനാ നിരക്കാണിത്.
20,06,62,456 പേർ വാക്സിൻ (Vaccine) സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ 24,95,591 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതിൽ 2,43,50,816 പേരാണ് രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ 3,11,388 പേരാണ് മരിച്ചത്.
ALSO READ: Covid19: പതഞ്ജലി ഡയറി മേധാവി കൊവിഡ് ബാധിച്ച് മരിച്ചു
നിലവിൽ കർണാടകയിലാണ് (Karnataka) ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 4.4 ലക്ഷം പേരാണ് കർണാടയിൽ രോഗബാധിതരായിട്ടുള്ളത്. മഹാരാഷ്ട്രയിൽ 3.3 ലക്ഷം പേരാണ് കൊവിഡ് ബാധിതരായുള്ളത്. തമിഴ്നാടും കേരളവുമാണ് തൊട്ടുപിന്നിൽ. തമിഴ്നാട്ടിൽ മൂന്ന് ലക്ഷം പേരും കേരളത്തിൽ 2.6 ലക്ഷം പേരുമാണ് രോഗബാധിതർ. ആന്ധ്രയിൽ രണ്ട് ലക്ഷം പേരാണ് കൊവിഡ് ബാധിതരായിരിക്കുന്നത്.
അതേസമയം, രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസ് ബാധയും യെല്ലോ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയെ അപേക്ഷിച്ച് യെല്ലോ ഫംഗസ് കൂടുതൽ അപകടകാരിയാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ ഫംഗസ് ബാധ മരണത്തിന് വരെ കാരണമാകും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഫംഗസ് ബാധയുണ്ടാകുന്നത്. പ്രമേഹ രോഗികളിൽ ഫംഗസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA