Commercial Gas Cylinder Price: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞു; പുതിയ നിരക്ക് ഇങ്ങനെ...
അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ മാറ്റം, സപ്ലൈ-ഡിമാന്‍ഡ് അനുപാതം തുടങ്ങിയവ വില കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 69.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില. വില കുറഞ്ഞതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് 1676 രൂപയായി. ഓരോ മാസത്തിന്‍റെയും തുടക്കത്തിൽ വാണിജ്യ-ഗാര്‍ഹിക സിലിണ്ടറുകളുടെ വില സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.
ഇക്കഴിഞ്ഞ മെയ് 1ന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറഞ്ഞിരുന്നു. 1745.50 രൂപയായിരുന്നു അന്ന് വില. വില കുറച്ചതിന് പിന്നിലെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ മാറ്റം, സപ്ലൈ-ഡിമാന്‍ഡ് അനുപാതം തുടങ്ങിയവ വില കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മുംബൈയിൽ 1629 രൂപയാണ് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്. ചെന്നൈയിൽ വില 1,841.50 രൂപയും കൊൽക്കത്തയിൽ 1,789.50 രൂപയുമാണ് നിലവിൽ വാണിജ്യ എൽപിജി സിലിണ്ടറിനുള്ളത്.
അതേസമയം ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്