Crime News: അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ്, സച്ചിന് പ്രഭാകരന് എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റില് മോഷണം നടത്തിയ കള്ളന്മാർ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് ഇവർ കവര്‍ന്നത്. മോഷണം നടത്തിയ നാലുപേരില്‍ രണ്ടുപേരാണ് നിലവിൽ പിടിയിലായത്.
അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ്, സച്ചിന് പ്രഭാകരന് എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്. മേയ് 16, 19, 24, 25 തീയതികളിലാണ് ഇവർ മോഷണം നടന്നത്തിയത്. മോഷണം കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്. നല്ല തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം നടന്നത്.
3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് മോഷണം പോയതെല്ലാം. അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവു കണ്ടെത്തിയത്. ഔട്ട്ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ കാണാൻ കഴിയും. ഇതോടെ മാനേജര്‍ 28 ന് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റ് രണ്ടുപേരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്