കൊളംബോ: ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പാകിസ്ഥാന്‍ പര്യടനത്തിന് തയ്യാറല്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ വ്യക്തമാക്കി. 2009ല്‍ ലാഹോറില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ആക്രമണം മറന്നിട്ടില്ലെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ടീമംഗങ്ങള്‍ ടീം മാനേജ്മെന്‍റിനെ അറിയിച്ചു. എന്നാല്‍ താരങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് അവരുമായി ചര്‍ച്ച നടത്തുമെന്ന് ടീം മാനേജ്മെന്‍റ് പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഈ മാസം 29ന് ട്വന്‍റി-ട്വന്‍റി മത്സരം നടക്കാനിരിക്കെയാണ് താരങ്ങളുടെ പിന്‍മാറ്റം. താരങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുന്നതിനായി ഐ.സി.സിയും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അസൗകര്യം അറിയിച്ച ഈ ടീമിന് പകരം മറ്റൊരു ടീമിനെ മത്സരത്തിന് അയയ്ക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നെണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍. 


2009ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്തു വച്ചാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും പരിക്കേറ്റിരുന്നു.