Madhya Pradesh: ഡിജിറ്റൽ പേയ്‌മെന്‍റ്  കമ്പനിയായ 'ഫോൺ പേ'യുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മധ്യപ്രദേശ് കോൺഗ്രസ് ഘടകം. മധ്യപ്രദേശ് കോൺഗ്രസ് ലോഗോ ദുരുപയോഗിച്ചതിന് കമ്പനി കുറ്റപ്പെടുത്തുക മാത്രമല്ല നിയമനടപടിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  PAN-Aadhaar Linking Deadline: പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം ഇന്ന് 


കമ്പനി നല്‍കിയി മുന്നറിയിപ്പിന് മറുപടിയായി കോണ്‍ഗ്രസ്‌ പാര്‍ട്ടി നിരവധി ചോദ്യങ്ങള്‍ ഉന്നയിയ്ക്കുകയും അതില്‍ വ്യക്തത തേടുകയും ചെയ്തിരിയ്ക്കുകയാണ്.  ഫോൺപേയുടെ ഒരു സംഘം അടുത്തിടെ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് ആരോപിച്ചു. കൂടാതെ ഏത് പോസ്റ്റർ അല്ലെങ്കിൽ ബാനറിന്‍റെ കാര്യമാണ് കമ്പനി പറയുന്നത് എന്നൊരു മറുചോദ്യവും മധ്യപ്രദേശ് കോണ്‍ഗ്രസ്‌ ഉന്നയിച്ചു. 


Also Read:  Khatu Shyam Temple: കീറിയ ജീൻസും കുട്ടിപ്പാവാടയും വേണ്ട, നിര്‍ദ്ദേശവുമായി ഉത്തര്‍ പ്രദേശിലെ ഖാട്ടു ശ്യാം ക്ഷേത്രം 


വ്യാഴാഴ്ച കോണ്‍ഗ്രസ്‌ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ നിരവധി ചോദ്യങ്ങളാണ് പാര്‍ട്ടി  ഉന്നയിച്ചിരിയ്ക്കുന്നത്. "ഫോണ് പേയ്‌ക്ക് കീഴിൽ കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്‍റെ ഉപയോഗത്തിനും കമ്പനി ഉത്തരവാദിയാണോ? ഭാവിയിൽ PhonePe-യുടെ ഉപയോഗം/ദുരുപയോഗം നിരീക്ഷിക്കുകയും കമ്പനി വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണം ഒരിക്കലും കൈക്കൂലിക്കും അഴിമതിക്കും ഉപയോഗിക്കുന്നില്ല എന്ന്  കമ്പനി ഉറപ്പാക്കുമോ? കോണ്‍ഗ്രസ്‌  ചോദിയ്ക്കുന്നു... 


മധ്യപ്രദേശിൽ അഴിമതിയില്ലെന്നും അഥവാ ഉണ്ടെങ്കില്‍ അതിന്‍റെ തോത് എന്താണ് എന്ന് ഫോൺപേ സാക്ഷ്യപ്പെടുത്തുന്നുണ്ടോയെന്നും കോൺഗ്രസ് ചോദിയ്ക്കുന്നു. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നല്‍കി. കമ്പനിയുടെ ട്വീറ്റ് രാഷ്ട്രീയ പ്രേരിതവും ഒരു പ്രത്യേക കക്ഷിക്ക് നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതുമായി കണക്കാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസ്‌ പ്രസ്താവനയില്‍ പറയുന്നത്. 


പ്രമുഖ ഓൺലൈൻ പേയ്‌മെന്‍റ് ആപ്പായ ഫോണ്‍പേയുടെ പേരിനും ലോഗോയ്ക്കുമൊപ്പം  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ചിത്രവും ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗ്വാളിയോർ, ഭോപ്പാൽ, ഇൻഡോർ, ചിന്ദ്വാര എന്നിവയുൾപ്പെടെ മധ്യപ്രദേശിലെ നിരവധി നഗരങ്ങളിൽ പതിച്ചിരുന്നു.  ഒപ്പം "50% ലാവോ, കാം കറാവോ" (50 ശതമാനം കൊണ്ടുവന്നാല്‍ കാര്യം ഉറപ്പ് ) എന്ന സന്ദേശവും ഉള്‍പ്പെടുത്തിയിരുന്നു.  


തുടക്കത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്‍റെ ആക്ഷേപകരമായ പോസ്റ്റർ ഭോപ്പാലിലെ മാർക്കറ്റ് പരിസരത്ത് പതിപ്പിച്ചിരുന്നു. അതിൽ മധ്യപ്രദേശിലെ തന്‍റെ 15 മാസത്തെ സർക്കാരിന്‍റെ കാലത്ത് നടന്ന അഴിമതികളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് മറുപടിയായി ജൂൺ 23 ന്. മുഖ്യമന്ത്രി ശിവരാജ് സിംഗിന്‍റെ സമാനമായ പോസ്റ്ററുകൾ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.   


അതേസമയം, സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍  
മുഖ്യമന്ത്രി ശിവരാജ് സിംഗും മുൻ മുഖ്യമന്ത്രി കമൽനാഥും തമ്മിലുള്ള പോസ്റ്റർ യുദ്ധം രാഷ്ട്രീയ തർക്കം രൂക്ഷമാക്കിയിരിയ്ക്കുകയാണ്. കഴിഞ്ഞയാഴ്ച ഭോപ്പാലിൽ QR കോഡോടെ പ്രദർശിപ്പിച്ച ചൗഹാന്‍റെയും  കമല്‍ നാഥിന്‍റെയും ആക്ഷേപകരമായ പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം പ്രചരിച്ചിരുന്നു. 


കർണാടകയിൽ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് അതിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ച “PayCM” എന്ന തന്ത്രമാണ് ഇപ്പോള്‍ മധ്യ പ്രദേശിലും പയറ്റുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. കര്‍ണാടകയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ പോസ്റ്ററുകൾ “PayCM” എന്ന ലേബലോടെ കോൺഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതേ തന്ത്രം മധ്യ പ്രദേശിലും പയറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്‌ എന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.