Khatu Shyam Temple: കീറിയ ജീൻസും കുട്ടിപ്പാവാടയും വേണ്ട, നിര്‍ദ്ദേശവുമായി ഉത്തര്‍ പ്രദേശിലെ ഖാട്ടു ശ്യാം ക്ഷേത്രം

Khatu Shyam Temple:  ഹാഫ് പാന്‍റ്സ്, ബർമുഡ, മിനി സ്‌കേർട്ട്, കീറിയ ജീൻസ്, നൈറ്റ് സ്യൂട്ടുകൾ തുടങ്ങിയ വസ്ത്രങ്ങൾ അനുവദനീയമല്ല, അനുചിതമായ വസ്ത്രം ധരിച്ചെത്തുന്ന ഭക്തര്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാർത്ഥിക്കണമെന്നും ക്ഷേത്ര കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 10:50 AM IST
  • ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഖാട്ടു ശ്യാം ക്ഷേത്ര കമ്മിറ്റിയാണ് ഭക്തരോട് പവിത്രമായ ക്ഷേത്രം സന്ദർശിക്കുമ്പോൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ സ്ഥാപിച്ചിരിയ്ക്കുന്നത്.
Khatu Shyam Temple: കീറിയ ജീൻസും കുട്ടിപ്പാവാടയും വേണ്ട, നിര്‍ദ്ദേശവുമായി ഉത്തര്‍ പ്രദേശിലെ ഖാട്ടു ശ്യാം ക്ഷേത്രം

New Temple Rules: കീറിയ ജീൻസും കുഞ്ഞു പാവാടയും വേണ്ട, ശരീരം നന്നായി മറയ്ക്കുന്ന മാന്യമായ വസ്ത്രങ്ങൾ മാത്രം ധരിച്ച് ക്ഷേത്രത്തില്‍ വരാന്‍ ഭക്തരോട് നിര്‍ദ്ദേശിക്കുന്ന ബാനര്‍ സ്ഥാപിച്ച് ക്ഷേത്ര സമിതി. ഉത്തര്‍ പ്രദേശിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിന് മുന്‍പിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. 

Also Read:  Monthly Horoscope July 2023: ജൂലൈ മാസം നിങ്ങൾക്ക് എങ്ങനെയായിരിക്കും? ഏതൊക്കെ രാശിക്കാര്‍ ജാഗ്രത പാലിക്കണം? മാസ രാശിഫലം അറിയാം  

ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഖാട്ടു ശ്യാം ക്ഷേത്ര കമ്മിറ്റിയാണ് ഭക്തരോട് പവിത്രമായ ക്ഷേത്രം സന്ദർശിക്കുമ്പോൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ സ്ഥാപിച്ചിരിയ്ക്കുന്നത്.  വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ക്ഷേത്രപരിസരത്തിനകത്ത് "ചെറിയ വസ്ത്രങ്ങളോ കുഞ്ഞുപാവാടയോ റിപ്ഡ് ജീൻസോ ധരിയ്ക്കാന്‍ അനുവാദമില്ല. ഇത്തരം വസ്ത്രങ്ങള്‍ നിരോധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് ബാനര്‍. 

Also Read:  Mars Transit 2023: ചൊവ്വയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് ദുരിതം, ജൂലൈ 1 മുതൽ പ്രശ്നങ്ങള്‍ 

അതായത്, ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്തിയതായി ഖാട്ടു ശ്യാം ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ബാനറിൽ പറയുന്നതുപോലെ, ശരീരം ശരിയായി മറയ്ക്കുന്ന 'മാന്യമായ' വസ്ത്രങ്ങൾ മാത്രം ധരിച്ച് ക്ഷേത്രത്തിൽ വരണമെന്ന് കമ്മിറ്റി ഭക്തരോട് അഭ്യർത്ഥിച്ചു. 

 

നിര്‍ദ്ദേശം അനുസരിച്ച് ഹാഫ് പാന്‍റ്സ്, ബർമുഡ, മിനി സ്‌കേർട്ട്, കീറിയ ജീൻസ്, നൈറ്റ് സ്യൂട്ടുകൾ തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഭക്തരോട് അഭ്യർത്ഥിയ്ക്കുന്നു. അനുചിതമായ വസ്ത്രം ധരിച്ചെത്തുന്ന ഭക്തര്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാർത്ഥിക്കണമെന്നും ക്ഷേത്ര കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.

പുതിയ ഡ്രസ് കോഡ് നടപ്പാക്കാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തെ നിരവധി ഭക്തർ സ്വാഗതം ചെയ്തു. ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏർപ്പെടുത്തിയത് ഒരു നല്ല തീരുമാനമാണ്. ക്ഷേത്രത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കണമെന്നും ഭക്തര്‍ അഭിപ്രായപ്പെടുന്നു.  

അടുത്തിടെ, രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ ക്ഷേത്രങ്ങൾ ഭക്തർക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാന്യമായ ഡ്രസ് കോഡുകൾ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ഉത്തരാഖണ്ഡിലെ മഹാനിർവാണി അഖാഡയും ഭക്തർക്ക്  വസ്ത്രധാരണരീതി നടപ്പിലാക്കിയവരിൽ ഉൾപ്പെടുന്നു.

ഉത്തരാഖണ്ഡിൽ ഡ്രസ് കോഡ് നടപ്പിലാക്കിയ മറ്റ് ക്ഷേത്രങ്ങളിൽ ഹരിദ്വാറിലെ കൻഖലിലെ ദക്ഷ് പ്രജാപതി ക്ഷേത്രം, പൗരി ജില്ലയിലെ നീലകണ്ഠ മഹാദേവ ക്ഷേത്രം, ഡെറാഡൂണിലെ തപ്‌കേശ്വർ മഹാദേവ് ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു. 

കുടുംബാംഗങ്ങൾക്കൊപ്പം വരുന്ന സ്ത്രീകൾ തങ്ങളുടെ ശരീരത്തിന്‍റെ 80 ശതമാനമെങ്കിലും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളിൽ വരണമെന്ന് മഹാനിർവാണി അഖാഡ സെക്രട്ടറിയും അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷനുമായ ശ്രീമഹന്ത് രവീന്ദ്ര പുരി പറഞ്ഞു,  

ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും ക്ഷേത്രങ്ങളിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ തീരുമാനം നിലവിൽ ഉണ്ടെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അദ്ദേഹം മഹാനിർവാണി അഖാഡയുടെ തീരുമാനത്തെ പിന്തുണച്ചു.  ക്ഷേത്രം എന്നത് ആത്മപരിശോധനയ്ക്കുള്ള സ്ഥലമാണെന്നും വിനോദത്തിനുള്ള സ്ഥലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News