Himachal Political Crisis: ബിജെപി എന്തിനാണ് കഷ്ടപ്പെടുന്നത്? രാജി വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി സുഖു
Himachal Political Crisis: ബുധനാഴ്ച നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ ബഹളം വച്ച 15 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇത് ബിജെപിയുടെ ഭാഗത്തുനിന്നും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്.
Himachal Political Crisis: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പ് അപകടത്തിലാണെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾക്കിടെ സംസ്ഥാനത്ത് എല്ലാം ശുഭമാണ് എന്ന സൂചന നല്‍കി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. തന്‍റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിരസിച്ച അദ്ദേഹം ബിജെപി എന്തിനാണ് കഷ്ടപ്പെടുന്നത് എന്ന മറുചോദ്യവും ഉന്നയിച്ചു.
Also Read: April Planetary Transit 2024: ഏപ്രില്‍ മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലോട്ടറി, സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പളവും വർദ്ധിക്കും!!
ഹിമാചൽ പ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഹിമാചൽ പ്രദേശിലെ ഏക രാജ്യസഭാ സീറ്റ് ബിജെപി ജയിച്ചു. സംസ്ഥാനത്തെ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 43 അംഗങ്ങളാണ് ഉള്ളത്. 25 അംഗങ്ങളാണ് ബിജെപിയ്ക്ക് ഉള്ളത്. എന്നാല്‍, 25 അംഗ പാർട്ടി 43 അംഗ പാര്‍ട്ടിയുടെ മേല്‍ വിജയം നേടി.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിയ്ക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്വി പരാജയപ്പെടുകയും ചെയ്തു. ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയം രുചിച്ചു. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തലപൊക്കി. ഹിമാചലിലെ ഏക രാജ്യസഭാ സീറ്റില്‍ പരാജയപ്പെട്ടതോടെ സുഖുവിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
അതേസമയം, ബുധനാഴ്ച നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ ബഹളം വച്ച 15 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇത് ബിജെപിയുടെ ഭാഗത്തുനിന്നും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്.
പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ രാവിലെ തന്നെ ഗവര്‍ണറെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സംഭവ വികാസങ്ങള്‍ അറിയിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലവും നിലവിലെ സാഹചര്യവും പരിശോധിച്ചാൽ കോൺഗ്രസിന് അധികാരത്തിൽ തുടരാൻ അർഹതയില്ല, കോൺഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാകുന്നത് സ്വന്തം കാരണത്താലാണ്, ജയറാം താക്കൂർ പറഞ്ഞു.
അതേസമയം, ക്രോസ് വോട്ട് ചെയ്ത ആറ് വിമത കോൺഗ്രസ് എംഎൽഎമാർ പഞ്ച്കുളയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ സന്ദര്‍ശിച്ചു. നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ എല്ലാ വിമത എംഎൽഎമാരും കൃത്യസമയത്ത് ഷിംലയിൽ എത്തിയിരുന്നു. സഭയില്‍ ബി.ജെ.പി എം.എൽ.എമാർ ഇവരെ കരഘോഷത്തോടെ 'ജയ് ശ്രീറാം, കാര്യം നടന്നു" എന്ന് ആര്‍ത്തുവിളിച്ചാണ് സ്വീകരിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് ശേഷം ചൊവ്വാഴ്ചയാണ് ഈ എംഎൽഎമാർ ഷിംലയിൽ നിന്ന് ഹരിയാനയിലെത്തിയത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സൂചനകൾക്കിടയിലാണ് ഈ എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെടുന്നത്.
'ക്രോസ് വോട്ടിംഗ്' നടത്തിയ ഈ എംഎൽഎമാർ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്‍റെ പ്രവർത്തന ശൈലിയിൽ നിരാശരാണ് എന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഹിമാചലിലെ സംഭാവവികാസങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണവും എത്തി.
ഹിമാചൽ പ്രദേശിലെ ഭാരതീയ ജനതാ പാർട്ടി ജനങ്ങളുടെ അവകാശങ്ങൾ തകർക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭൂരിപക്ഷ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബുധനാഴ്ച ആരോപിച്ചു. ഹിമാചൽ പ്രദേശിനെ ഒരു രാഷ്ട്രീയ ദുരന്തത്തിലേക്ക് തള്ളിവിടാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
'ജനാധിപത്യത്തിൽ സാധാരണക്കാർക്ക് ഇഷ്ടമുള്ള സർക്കാർ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഹിമാചലിലെ ജനങ്ങൾ ഈ അവകാശം ഉപയോഗിക്കുകയും വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ പണബലം, ഏജൻസികളുടെ ശക്തി, കേന്ദ്രത്തിന്‍റെ പിന്തുണ എന്നിവ ദുരുപയോഗം ചെയ്ത് ഹിമാചലിലെ ജനങ്ങളുടെ ഈ അവകാശം തകർക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്", പ്രിയങ്ക ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു. 25 എംഎൽഎമാരുള്ള ഒരു പാർട്ടി 43 എംഎൽഎമാരുടെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കുന്നുവെങ്കിൽ, അതിന്‍റെ അർത്ഥം അത് പ്രതിനിധികളുടെ കുതിരക്കച്ചവടത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്.’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.