New Delhi: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ നിലവിലെ സ്ഥാനാര്‍ഥികളായ  ദിഗ്‌വിജയ് സിംഗും ശശി തരൂരും കണ്ടുമുട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് എതിരാളികള്‍ തമ്മിലുള്ള മത്സരമല്ല, സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമാണ് എന്ന് ഇരുവരും ആശ്ലേഷിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ശശി തരൂര്‍ കുറിച്ചു. ട്വീറ്റിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഡല്‍ഹിയിലെത്തിയ ദിഗ്‌വിജയ്  സിംഗ് ശശി തരൂരിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ എത്തുകയായിരുന്നു.


രാജസ്ഥാന്‍ പ്രതിസന്ധിക്കിടെ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ്  ദിഗ്‌വിജയ് സിംഗ്  ഡല്‍ഹിയില്‍ എത്തിയത്.  പാര്‍ട്ടി അദ്ധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം  ദിഗ്‌വിജയ് സിംഗ് തന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.  


Also Read: Congress Election: കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കില്ല


കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയാണ് താൻ നാമനിർദ്ദേശ പത്രിക വാങ്ങിയതെന്ന് ദിഗ് വിജയ് സിംഗ് ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.  ഇന്ന് രാവിലെ പി ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിഗ് വിജയ് സിംഗ് നാമനിർദ്ദേശ പത്രിക വാങ്ങാനെത്തിയത്. 


ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തന്‍റെ  നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ 30 ന്  പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന  ശശി തരൂരും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. 


കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് ശശി തരൂര്‍ ആണ്. കേരളത്തില്‍ നിന്നുള്ള ശക്തനായ ഈ നേതാവ്  G 23 ഗ്രൂപ്പ് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.    


അതേസമയം, കഴിഞ്ഞ ദിവസം  ശശി തരൂര്‍ പങ്കുവച്ച ട്വീറ്റ് വൈറലായിരുന്നു. "ഒറ്റയ്ക്ക് താന്‍ തന്‍റെ ലക്ഷ്യത്തിലേയ്ക്ക്  നടന്നു തുടങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, പിന്നീട് അത് ഒരു ആള്‍ക്കൂട്ടമായി മാറി....”. ഉറുദു കവി മജ്‌റൂഹ് സുൽത്താൻപുരിയുടെ വരികളാണ് തരൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.


ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്ന തനിക്ക് പിന്തുണയേറുന്നവെന്ന് പരോക്ഷമായി സൂചിപ്പിയ്ക്കുന്നതായിരുന്നു ട്വീറ്റ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.