Congress Presidential Polls: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10 മണി മുതൽ, ഫലപ്രഖ്യാപനം ബുധനാഴ്ച
Congress Presidential Polls: ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലുമാണ് വോട്ട് ചെയ്യുന്നത്. ബാലറ്റ് പെട്ടികൾ 18 ന് ഡൽഹിയിലെത്തും. ശേഷം 19 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ന്യൂഡൽഹി: Congress Presidential Polls: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും തമ്മിലാണ് ഇന്ന് പോരാട്ടം നടക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാലുമണിവരെയാണ് വോട്ടെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലായി സജ്ജമാക്കിയ 68 പോളിംഗ് സ്റ്റേഷനുകളിൽ 9376 പേരാണ് വോട്ട് രേഖപ്പെടുത്തുക. അതായത് എഐസിസിയിലും, പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ 19 ബുധനാഴ്ച എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണൽ നടക്കുന്നത്.
വോട്ടെടുപ്പ് നടക്കുന്നത് രഹസ്യ ബാലറ്റിലൂടെയാണ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണുള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും. ബാലറ്റ് പെട്ടികൾ 18 ന് ഡൽഹിയിലെത്തിക്കും. തിരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാർഗെ പ്രതികരിച്ചത്. എന്നാൽ കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്നാണ് തരൂർ പ്രതികരിച്ചത്. രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നാടകീയ നീക്കങ്ങളാണ് നടന്നത്. വിശ്വസ്തനായ അശോക് ഗെഹ്‌ലോട്ടിനെ അദ്ധ്യക്ഷ പദവിയുടെ താക്കോല്‍ ഏല്‍പിക്കാന്‍ നോക്കിയെങ്കിലും രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെഹ്ലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാനിനെ തകർത്ത് തരിപ്പണമാക്കുകയിരുന്നു. ശേഷം നറുക്ക് വീണത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കാണ്. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്തുനിന്നൊരാള്‍ അദ്ധ്യക്ഷപദവിയിലെത്താന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് ഈ പദത്തിലേക്ക് മത്സരം നടക്കുന്നത്.
Also Read: Viral Video: രാത്രിയിൽ കാമുകിയെ കാണാൻ വന്ന് കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഇതോടെ ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂറിന്റെ തീരുമാനം ഉറക്കുകയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജ്ജന്‍ ഖാര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖാര്‍ഗെക്ക് പിന്നില്‍ അണിനിരക്കുന്നതാണ് പിന്നെ കാണാൻ കഴിഞ്ഞത്. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നതിനാല്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത പറയുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യ ചിത്രത്തിലുണ്ടായിരുന്ന പലരും പിന്‍മാറിയതോടെയാണ് ഖാര്‍ഗെയ്‌ക്ക് അവസരം ലഭിക്കുന്നത്. മാത്രമല്ല വിവിധ പിസിസികളും പരസ്യമായി ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തരൂരിന് പിന്തുണ ലഭിക്കുന്നത് പാര്‍ട്ടിയിലെ യുവ നേതാക്കളില്‍ നിന്നാണ്. കേരളത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെഎസ് ശബരീനാഥ്, എം കെ രാഘവന്‍ എം പി, കെ സി അബു, ശിവഗംഗയില്‍ നിന്നുള്ള എംപിയും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം, കിഷന്‍ഗഞ്ച് എം പി മുഹമ്മദ് ജാവേദ്, നോവ്‌ഗോങ് എംപി പ്രദ്യുത് ബോര്‍ദോലോയ് തുടങ്ങിയവരാണ് തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്.
Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ
ഇതിനിടയിൽ അഖിലേന്ത്യ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടിങ് രീതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് സമിതി. നേരത്തെ സ്ഥാനാർത്ഥിയുടെ പേര് നൽകിയിരിക്കുന്ന കോളത്തിൽ 1 എന്ന് നൽകി വോട്ട് രേഖപ്പെടുത്താനായിരുന്നു സമിതി തീരുമാനിച്ചിരുന്നത്. എന്നാൽ അത് വേണ്ട സ്ഥാനാർത്ഥിയുടെ പേര് നൽകിയിരിക്കുന്ന കോളത്തിൽ ടിക്ക് മാർക്ക് നൽകിയാൽ മതിയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ ശശി തരൂരിന്റെ പരാതിയെ തുടർന്നാണ് വോട്ടിങ് രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. 1 എന്ന് നിർദേശിക്കുമ്പോൾ സ്ഥാനാർഥി പട്ടികയിൽ ഒന്നാമതുള്ള ആളെന്ന് സന്ദേശമാണിതെന്ന് നൽകുന്നതെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. ഇതേ തുടർന്നാണ് വോട്ടിംഗ് രീതിയിൽ മാറ്റം വരുത്താൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി തീരുമാനമെടുത്തത്. നേരത്ത് വോട്ടർ പട്ടികയിൽ ഉള്ളവരുടെ മേൽവിലാസം ലഭ്യമല്ലെന്ന് തരൂർ പരാതിപ്പെട്ടിരുന്നുഎങ്കിലും സമിതി അത് തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...