ന്യൂ ഡൽഹി : അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടിങ് രീതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് സമിതി. നേരത്തെ സ്ഥാനാർഥിയുടെ പേര് നൽകിയിരിക്കുന്ന കോളത്തിൽ 1 എന്ന് നൽകി വോട്ട് രേഖപ്പെടുത്താനായിരുന്നു സമിതി തീരുമാനിച്ചിരുന്നത്. എന്നാൽ അത് വേണ്ട സ്ഥാനാർഥിയുടെ പേര് നൽകിയിരിക്കുന്ന കോളത്തിൽ ടിക്ക് മാർക്ക് നൽകിയാൽ മതിയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ ശശി തരൂരിന്റെ പരാതിയെ തുടർന്നാണ് വോട്ടിങ് രീതിയിൽ മാറ്റം വരുത്തിയരിക്കുന്നത്. 1 എന്ന് നിർദേശിക്കുമ്പോൾ സ്ഥാനാർഥി പട്ടികയിൽ ഒന്നാമതുള്ള ആളെന്ന് സന്ദേശമാണിതെന്ന് നൽകുന്നതെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. ഇതെ തുടർന്നാണ് വോട്ടിങ് രീതിയിൽ മാറ്റം വരുത്താൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി തീരുമാനമെടുത്തത്. നേരത്ത് വോട്ടർ പട്ടികയിൽ ഉള്ളവരുടെ മേൽവിലാസം ലഭ്യമല്ലെന്ന് തരൂർ പരാതിപ്പെട്ടിരുന്നു.
ALSO READ : ഹിന്ദി അടിച്ചേൽപ്പിച്ചാൽ പറയും പോടാ; ഹിന്ദി നിർബന്ധമാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം
With respect to marking ballot papers in tomorrow's election of @INCIndia President, the office of Shri Madhusudan Mistry ji has clarified that voters should put a tick mark in the box next to their preferred candidate. #ThinkTomorrowThinkTharoor pic.twitter.com/zaXen39nfm
— Salman Anees Soz (@SalmanSoz) October 16, 2022
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്
നാളെയാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്തെ ഏറ്റവും പ്രായമേറിയ വലിയ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാല് വരെ നീണ്ട് നിൽക്കും. എഐസിസിയും പിസിസികളുമായി 67 ബൂത്തുകളിലായി വോട്ടെടുപ്പ് നടക്കുക. 19-ാം തീയതി ബുധനാഴ്ചയാണ് ഫല പ്രഖ്യാപനം.
വൻ നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് ശശി തരൂർ മല്ലികാർജ്ജുനെ ഖാർഗെ എന്നീ രണ്ട് സ്ഥാനാർഥികളിലേക്കെത്തുന്നത്. ആദ്യ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രാജസ്ഥാൻ കോൺഗ്രസിൽ ആഭ്യന്തര പ്രശ്നം ഉടലെടുത്തതോടെ ഗെഹ്ലോട്ടിന്റെ സ്ഥാനാർഥിത്വത്തിൽ നിന്നും ഗാന്ധി കുടുംബത്തിന് പിന്മാറേണ്ടി വന്നു. തുടർന്നാണ് കർണാടകയിൽ നിന്നും 80കാരനായ മല്ലികാർജ്ജുനയിലേക്കെത്തുന്നത്. ആര് എതിര് വന്നാലും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീരുമാനത്തിൽ ശശി തരൂർ നിലനിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...