New Delhi: അടുത്ത പ്രഭാതം കാത്തിരിയ്ക്കുന്നത്, കൂനിന്മേല്‍ കുരു പോലെ   സാധാരണക്കാര്‍ക്ക് മറ്റൊരു  ഇരുട്ടടി കൂടിയാണ്.... അതായത്  പാചകവാതക വില  വീണ്ടും വര്‍ദ്ധിപ്പിച്ചു...


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാര്‍ഹികവശ്യങ്ങള്‍ക്കായുള്ള LPG Gas സിലിണ്ടറിനാണ് വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്‌.  ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള  സിലിണ്ടറിന്  (14.2 കിലോഗ്രാം)  50 രൂപയാണ് കൂട്ടിയത്. വര്‍ദ്ധനവ്‌  ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍  നിലവില്‍ വരും.  വില വര്‍ദ്ധനവ്‌ നിലവില്‍ വരുന്നതോടെ  ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കും.  


ഇത്, എണ്ണക്കമ്പനികള്‍ നടത്തുന്ന   ഈ  മാസത്തെ രണ്ടാമത്തെ വില വര്‍ദ്ധവാണ്.  എണ്ണ വിപണന കമ്പനികള്‍ ഫെബ്രുവരി 4ന്  സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 25 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. 


ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയും  എണ്ണക്കമ്പനികള്‍  വര്‍ദ്ധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്‍റെ  സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ദ്ധിച്ചത്.


രാജ്യത്ത്  പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ സമയത്താണ് LPGയുടെ വില വര്‍ദ്ധനവ്. 


LPG Gas സിലിണ്ടറുകളുടെ വില നിര്‍ണ്ണയിക്കുന്നത്  എണ്ണ കമ്പനികളാണ്. ഇത് പ്രതിമാസ അടിസ്ഥാനത്തില്‍ പരിഷ്കരിക്കുകയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളര്‍ രൂപ വിനിമയ നിരക്കും അനുസരിച്ച്‌ രാജ്യത്ത് വില നിശ്ചയിക്കുന്നത്. 


അതേസമയം, ഗാര്‍ഹിക ഗ്യാസ്  സിലിണ്ടറുകള്‍ക്ക്  സര്‍ക്കാര്‍ സബ്സിഡി  നല്‍കുന്നുണ്ട്. നിലവില്‍, ഓരോ വീടിനും 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. സിലിണ്ടര്‍ വാങ്ങിയതിനുശേഷം സബ്സിഡി തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റാവുകയാണ് ചെയ്യുന്നത്.


Also read: Fuel Price: ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, വില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി


എന്നാല്‍,  ഇന്ത്യയില്‍ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തുന്ന സമയത്താണ് ഈ LPG ഗ്യാസിന്‍റെ വില വര്‍ദ്ധനവ്‌.  ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയില്‍ ഇന്ധനവില അടിക്കടി  ഉയരുന്നത് പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമാക്കും. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മറികടത്താന്‍   സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ധന വിലയും പാചകവാതക വിലയും തുടരെ തുടരെ വര്‍ദ്ധിക്കുന്നത്.


Also read: LPG Gas: പാചക വാതകത്തിന് വീണ്ടും വില കൂട്ടി, മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ദ്ധനവ്


നഷ്ടം ഏറ്റെടുക്കാന്‍ തെല്ലുപോലും തയ്യാറാകാത്ത എണ്ണക്കമ്പനികള്‍...., നികുതിതുക  ലേശം  പോലും കുറയ്ക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍...., ഇവര്‍ക്കിടെയില്‍ ഞെരുങ്ങുന്നതോ പാവം  സാധാരണ ജനങ്ങളും.....  ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്ന സ്ഥിതിയിലേക്ക്  പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ  വില  ഉയരുകയാണ്...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.