മുംബൈ:  കോറോണ വൈറസ് ഇന്ത്യയെ പിടിവിടുന്ന ലക്ഷണമൊന്നും കാണുന്നില്ല.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കോറോണ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ കണക്കുകൾ പ്രകാരം 3236 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 34 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 


Also read: പൊതു ഇടങ്ങളില്‍ തുപ്പിയാല്‍ പിഴ 2000...!!


അതിനിടയിൽ മഹാരാഷ്ട്രയിലെ ധാരവിയിൽ കോറോണ ബാധിച്ചവരുടെ എണ്ണം 100 കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.  ഇന്നലെ മാത്രം 15 പേർക്കാണ് കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 


ഇതോടെ ഇവിടെ 101 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അതിനിടെ ചികിത്സയിലായിരുന്ന ധാരാവി സ്വദേശി ഇന്നലെ മരണമടഞ്ഞിരുന്നു. ഇതോടെ കോറോണ ബാധിച്ച് ധാരാവിയിൽ മരിച്ചവരുടെ എണ്ണം പത്തായി. 


Also read: നാമ ജപം പോലെ ഫലസിദ്ധിയുണ്ട് ലിഖിത ജപത്തിനും 


ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്.  ഇവിടെ സാമൂഹിക അകലം പാലിക്കാൻ കഴിയാത്തതും ആളുകളുടെ  സാമ്പത്തിക നിലയും കൊറോണ പ്രതിരോധ പ്രവർത്തങ്ങളിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്.