ബംഗളൂരുവിലെ ഗൂഗിള്‍ ജീവനക്കാരന് കൊറോണ; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം
കഴിഞ്ഞ ദിവസം കമ്പനിയില്‍ ജോലിചെയ്തിരുന്ന വ്യക്തിയ്ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ബംഗളൂരു: ബംഗളൂരുവിലെ ഗൂഗിള്‍ കമ്പനിയിലെ ഐടി ജീവനക്കാരന് കൊറോണ (Covid19) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കമ്പനിയില്‍ ജോലിചെയ്തിരുന്ന വ്യക്തിയ്ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന്‍ ആ സമയത്ത് ജോലിയ്ക്ക് ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also read: കൊറോണ സന്ദേശം ബുദ്ധിമുട്ടിക്കുന്നോ? ഇതാ ഒരു എളുപ്പവഴി...
മാത്രമല്ല ഇന്നു മുതല്‍ ജീവനക്കാര്‍ കമ്പനിയില്‍ വരണ്ടയെന്നും വീട്ടിലിരുന്ന് കൊണ്ട് ജോലി ചെയ്താമതിയെന്നുമാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. കമ്പനിയിലെ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ അവരുടെ ആരോഗ്യനില കൃത്യമായി പരിശോധിക്കണമെന്നും quarantine രീതിയില്‍ വീട്ടില്‍ കഴിയണമെന്നും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also read: ഇന്ത്യയുടെ നമസ്തേ ഏറ്റെടുത്ത് ലോകനേതാക്കള്‍