കൊറോണ സന്ദേശം ബുദ്ധിമുട്ടിക്കുന്നോ? ഇതാ ഒരു എളുപ്പവഴി...

കാള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ തുടര്‍ച്ചയായി കേള്‍ക്കുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടായിരിക്കും അല്ലെ?  

Updated: Mar 13, 2020, 12:45 PM IST
കൊറോണ സന്ദേശം ബുദ്ധിമുട്ടിക്കുന്നോ? ഇതാ ഒരു എളുപ്പവഴി...

കൊറോണ വൈറസ് ലോകമെമ്പും പിടിമുറുക്കിയിരിക്കുന്ന ഈ അവസ്ഥയില്‍ വൈറസിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുമായി നിരവധി മേഖലകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതില്‍ കൂടുതല്‍ പ്രചാരം മുന്നറിയിപ്പിന്‍റെ ഭാഗമായുള്ള ടെലിഫോണ്‍ സന്ദേശമാണ്. ചുമയുടെ അകമ്പടിയോടെയാണ് സന്ദേശം തുടങ്ങുന്നത്.  കൊറോണക്കെതിരെ പ്രീകോള്‍ ആയും കോളര്‍ ട്യൂണ്‍ ആയും നടക്കുന്നത് വലിയ പ്രചാരണമാണിത്.

Also read: കൊറോണ: ഫോണില്‍ കേള്‍ക്കുന്നത് ഏറ്റവും വലിയ പ്രചാരണം

രോഗവിവരത്തെക്കുറിച്ച് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് മൊബൈല്‍ കമ്പനികള്‍ക്ക് അധികൃതര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.  ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ കൊറോണ മുന്നറിയിപ്പ് കോളര്‍ ട്യൂണ്‍ ആയി പ്രവര്‍ത്തിപ്പിച്ചു വരികയാണ്‌.

സന്ദേശത്തില്‍ കൊറോണ ലക്ഷണം കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോകുന്നതിനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എന്നാല്‍ കാള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ തുടര്‍ച്ചയായി കേള്‍ക്കുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടായിരിക്കും അല്ലെ?

Also read: ഇന്ത്യയുടെ നമസ്തേ ഏറ്റെടുത്ത് ലോകനേതാക്കള്‍

ചില സമയത്ത് നമ്മള്‍ അത്യാവശ്യമായി ആരെയെങ്കിലും കാള്‍ ചെയ്യുമ്പോള്‍ ആയിരിക്കും കൂടുതലും നാം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എന്നാല്‍ ഇങ്ങനെ തോന്നുന്ന സമയത്ത് എന്ത് ചെയ്യണം എന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌.

എന്തെന്നാല്‍ ഇത്തരം സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കോള്‍ ചെയ്യുമ്പോള്‍ കൊറോണ വൈറസ് സന്ദേശം കേള്‍ക്കും അന്നേരംതന്നെ കീപാഡിലില്‍ 1 അമര്‍ത്തുക.  ഇതോടെ കൊറോണ മുന്നറിയിപ്പ് സന്ദേശം മാറുകയും പകരം സാധാരണയായുള്ള റിംഗ് ടോണ്‍ പ്ലേ ആവുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.