Work from home കാരണം കമ്പ്യൂട്ടർ വിൽപന റെക്കോർഡിൽ..!
സ്കൂളുകളുടെയും കോളേജുകളുടെയും അവസ്ഥയും ഇതുതന്നെയാണ്. അതിനാൽ കുട്ടികളുടെ മുഴുവൻ പഠനവും ഓൺലൈൻ ക്ലാസുകളിലൂടെയാണ്.
ന്യൂഡൽഹി: ഒരു പഴഞ്ചൊല്ലുണ്ട് 'In the midst of every crisis, lies great oppotunity'അതായത് 'എല്ലാ പ്രതിസന്ധികൾക്കിടയിലും മികച്ച അവസരമുണ്ട്' എന്ന്. ഈ ചൊല്ല് ഇപ്പോൾ പേഴ്സണൽ കമ്പ്യൂട്ടറുകൾ (PC), ലാപ്‌ടോപ്പ് (Laptop)എന്നിവ നിർമ്മിക്കുന്ന കമ്പനികൾക്ക് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കൊറോണ വൈറസ് മഹാമാരി )Corona virus Pandemic) കാരണം രാജ്യം മുഴുവൻ അവരുടെ വീടുകളിൽ ഒതുങ്ങിയപ്പോൾ രാജ്യത്തെ കമ്പ്യൂട്ടർ വിപണിയ്ക്ക് ഈ മഹാമാരിയെ നല്ലൊരു അവസരമായി.
Work from home കാരണം കമ്പ്യൂട്ടർ വിൽപന റെക്കോർഡിലെത്തി
Lock down പിൻവലിച്ചതോടെ കമ്പനികൾ Work from home ൽ നിന്നും പതുക്കെ തിരിച്ചുവരികയാണ് എങ്കിലും പൂർണ്ണമായും തിരികെ വിളിച്ചിട്ടില്ല. മറുവശത്ത് സ്കൂളുകളുടെയും കോളേജുകളുടെയും അവസ്ഥയും ഇതുതന്നെയാണ്. അതിനാൽ കുട്ടികളുടെ മുഴുവൻ പഠനവും ഓൺലൈൻ ക്ലാസുകളിലൂടെയാണ്. ഈ രണ്ട് കാരണങ്ങളാൽ ഇന്ത്യയുടെ പേഴ്സണൽ കമ്പ്യൂട്ടർ വിപണിയുടെ (PC) വിൽപ്പന ആകാശത്തോളം ഉയർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിൽ പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിൽപ്പന 34 ലക്ഷം യൂണിറ്റ് ആയിരിക്കുകയാണ്. ഇത് 2013 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പന നിരക്കാണ്.
Also read: Bhai Dooj 2020: സഹോദരന്റെ ദീർഘായുസ്സിനായി സഹോദരിമാർ നടത്തുന്ന ചടങ്ങ്, അറിയാം ശുഭ മുഹൂർത്തം
ഇപ്പോഴത്തെ കമ്പ്യൂട്ടർ വിൽപ്പന മുൻ റെക്കോർഡുകൾ തകർത്തു
വാണിജ്യ വിഭാഗത്തിൽ കുറച്ച് സർക്കാർ, വിദ്യാഭ്യാസ പദ്ധതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, IDC ഡാറ്റ അനുസരിച്ച് ഉപഭോക്തൃ വിഭാഗം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 2 ദശലക്ഷം കമ്പ്യൂട്ടറുകൾ വിറ്റു. ഇത് വാർഷികാടിസ്ഥാനത്തിൽ 41.7% കൂടുതലാണ്, ത്രൈമാസ അടിസ്ഥാനത്തിൽ 167.2% കൂടുതലാണ്.
ഡെസ്ക്ടോപ്പുകൾ, നോട്ട്ബുക്കുകൾ, വർക്ക് സ്റ്റേഷനുകൾ എന്നിവയുടെ ആവശ്യം ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി. കാരണം കമ്പനികൾ ജീവനക്കാർക്ക് work from home നൽകിയതാണ്. രണ്ടാം പാദത്തിലും നല്ല വിൽപ്പന ഉണ്ടായിരുന്നു. വാർഷിക അടിസ്ഥാനത്തിൽ വിൽപ്പന 105 ശതമാനത്തിലധികം വർദ്ധിച്ചു.
Also read: viral video: ക്യാൻസർ രോഗിയായ കുഞ്ഞിന് വേണ്ടി ബാറ്റ്മാനായി ഡോക്ടർ
കമ്പ്യൂട്ടറിന്റെ ആവശ്യം ഇനിയും വർദ്ധിക്കും
IDC India യുടെ അഭിപ്രായത്തിൽ സ്കൂളുകളിലും കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ തുടരുന്നു. ഇതുമൂലം നോട്ട്ബുക്കുകളുടെ ആവശ്യം വളരെയധികം വർദ്ധിച്ചു, അതിൽ വലിയ നഗരങ്ങളുടെ പങ്ക് കൂടുതലായിരുന്നു. വിതരണത്തിലെ ബുദ്ധിമുട്ടുകൾക്കിടയിലും, വെണ്ടർമാർക്ക് ഓൺലൈൻ ഉത്സവങ്ങൾക്കും അവ ശേഖരിക്കാൻ കഴിഞ്ഞു. നോട്ട്ബുക്ക് പിസികളുടെ ആവശ്യം വിതരണത്തേക്കാൾ കൂടുതലാണെന്നും ഇത് നാലാം പാദത്തിലും മികച്ച വിൽപ്പനയ്ക്ക് കാരണമാകുമെന്നും IDC India അറിയിച്ചു. ആപ്പിളിന്റെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 19.4 ശതമാനമായി ഉയർന്നു. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച ത്രൈമാസ പ്രകടനമാണ്.
എപ്പോൾ സ്കൂളുകളും കോളേജുകളും മുഴുവൻ തുറന്ന് ക്ലാസുകൾ തുടരുമോ അതുവരെ വിദ്യാർത്ഥികൾ ഓൺലൈനിൽ പഠനം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ടെന്ന് ഐഡിസി ഇന്ത്യയിലെ മാർക്കറ്റ് അനലിസ്റ്റ് ഭാരത് ഷെനോയ് പറയുന്നു. രാജ്യത്ത് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വർദ്ധിക്കുന്നത് ഓൺലൈൻ പഠനങ്ങളും എളുപ്പമാക്കി.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)