ബംഗളൂരു: കോറോണ ബാധിതനായ രോഗി ആത്മഹത്യ ചെയ്തു.  സംഭവം നടന്നത് ബംഗളൂരുവിലെ വിക്ടോറിയ ആശുപതിയിൽ ഇന്ന് രാവിലെയായിരുന്നു.  ആശുപത്രിയിൽ ചികിത്സയിലിരുന്ന ആളാണ് ആശുപത്രിയിലെ ട്രോമാ സെന്റർ പ്രവർത്തിക്കുന്ന മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: രാജസ്ഥാനിലെ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്യണമെന്ന് തരൂർ 


466 മത്തെ നമ്പർ രോഗിയായിരുന്ന ഇയാൾക്ക് 50 വയസ്സായിരുന്നു.  കോറോണ സ്ഥിരീകരിച്ച ഇയാൾക്ക്  ചെറിയ ശ്വാസതടസ്സം  അനുഭവപ്പെടുന്നുണ്ടായിരുന്നു.  രോഗം ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അതാകം  ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പ്രഥമ നിഗമനം.  


മരിച്ചയാൾ അവിവാഹിതനാണ്.  സഹോദരനൊപ്പമാണ് താമസിക്കുന്നത്.  ഇയാൾക്ക് കിഡ്നി സംബദ്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  രാവിലെ പ്രഭാത ഭക്ഷണം ആശുപത്രി ജീവനക്കാർ വിതരണം ചെയ്യുന്നതിനിടയിലായിരുന്നു ഇയാൾ ആത്മഹത്യ ചെയ്തത്.