മഹാരാഷ്ട്ര:  മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

താക്കറെയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സുരക്ഷാ  ചുമതലയുള്ള പൊലീസുകാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത് . 


Also read: ഭീഷണി ഏറ്റു; മരുന്നുകളുടെ നിയന്ത്രണം നീക്കി ഇന്ത്യ 


ഈ ചായക്കടയിൽ നിന്നും പോലീസുകാർ ചായ വാങ്ങി കൂടിച്ചിരുന്നു. ചായക്കടക്കാരന് പെട്ടെന്ന് ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്തിനെ തുടർന്ന് ഇയാളെ മുംബൈയിലെ എച്ച്ബിടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇയാളുടെ സ്രാവ പരിശോധനയിൽ ഇയാൾക്ക് കോറോണ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 


Also read: കോറോണ ഭീഷണിക്കിടയിൽ ഇന്ന് ലോകാരോഗ്യ ദിനം 


lock down ന് മുൻപായിരുന്നു കട തുറന്നിരുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ചായ വാങ്ങികൂടിച്ചതും .  കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന്  മാതോശ്രീ ഉൾപ്പെടുന്ന കാലനഗറിൽ കർശന നിയന്ത്രണം എറപ്പെടുത്തിരിയിരിക്കുകയാണ്.  


കൂടാതെ മേഖല അധികൃതാർ അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.  കൂടാതെ ചയക്കടക്കാരനുമായി ഇടപഴകിയവരെ കുറിച്ച് അധികൃതർ അന്വേഷിക്കുകയാണ്.