Corona Virus Third Wave: കൊറോണ വൈറസ് (Coronavirus)  മഹാമാരിയുടെ നാശം ഇപ്പോഴും ലോകത്ത് തുടരുകയാണ്. ഇതിനിടയിൽ ലോകം കൊവിഡ്19 ന്റെ (Covid-19)  മൂന്നാം തരംഗത്തിലേക്ക് (Third Wave)  നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മളും ഇതിന്റെ ഇരകളാകാമെന്നും അടുത്ത 100 മുതൽ 125 ദിവസം വരെ വളരെ സുപ്രധാനമാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത വേണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 


Also Read: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്


മൂന്നാമത്തെ തരംഗത്തിന്റെ തീവ്രത ഇതിനെ ആശ്രയിച്ചിരിക്കും


രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം (Second Wave) ഇനിയും അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.


മൂന്നാം തരംഗം എത്ര അപകടകരമാണെന്നത് കൊറോണ നിയമങ്ങൽ പാലിക്കുന്നതിലും വാക്സിനേഷൻ (Vaccination) സ്വീകരിക്കുന്നതിനെയും ആശ്രയിച്ചിരിക്കും   പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോർട്ട്.  


Also Read: Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ


പ്രധാനമന്ത്രി മോദി ഈ സുപ്രധാന ഉപദേശം നൽകിയിട്ടുണ്ട്


കൊറോണയുടെ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ്19 സംബന്ധിച്ച് ഒരു രീതിയിലുള്ള അശ്രദ്ധയും പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. 


കൊറോണ കേസുകൾ നെതർലാൻഡിൽ (Netherlands) 300 ശതമാനവും ആഫ്രിക്കയിൽ (Africa) 50 ശതമാനവും വർധനവുണ്ടായിട്ടുണ്ട്.  മൂന്നാം തരംഗത്തെക്കുറിച്ച് (Corona Third Wave) ധാരാളം കാര്യങ്ങൾ പറയുന്നെണ്ടെന്ന് പറഞ്ഞവ പ്രധാനമന്ത്രി നമ്മുടെ ജനസംഖ്യയെ ഇത് ബാധിച്ചേക്കാമെന്നും അറിയിച്ചിട്ടുണ്ട്. 


Also Read: Covid Vaccine for Children: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ മതിയായ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രം, നിര്‍ദ്ദേശവുമായി Delhi High Court


https://zeenews.india.com/malayalam/india/covid-vaccine-for-children-clinical-trial-for-covid-vaccines-for-children-after-experts-permission-says-delhi-high-court-63648


എന്നാൽ മൂന്നാം തരംഗം (Corona Third Wave) ചിലപ്പോൾ വരില്ല എന്നതും സംഭവ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും ലക്ഷ്യമെന്നും പറഞ്ഞു. നമുക്ക് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൊറോണ നിയമങ്ങൾ പാലിക്കുന്നത് തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 


കൊറോണയുടെ രണ്ടാം തരംഗവുമായി ഇന്ത്യ പൊരുതുന്നു


ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം വ്യാഴാഴ്ച രാജ്യത്തുടനീളം 38,949 പുതിയ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  542 രോഗബാധിതർക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. 40,026 കൊറോണ രോഗികൾ സുഖം പ്രാപിച്ചു. ഇന്ത്യയിൽ ഈ സമയവും കൊറോണയുടെ രണ്ടാമത്തെ തരംഗം നടക്കുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.