ഡെറാഡൂൺ: തന്റെ മുഴവൻ സമ്പാദ്യവും പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകി അറുപതുകാരിയായ ഉത്തരാഖണ്ഡ് സ്വദേശി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേവകി ഭണ്ഡാരിയാണ് തന്റെ സമ്പാദ്യം അല്പം പോലും മടയില്ലാതെ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടിലേക്ക് നല്കിയത്.  അതിനായുള്ള ചെക്ക് അവർ ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. 


Also read: പൊലീസിനോട് കളിക്കല്ലേ; പണി പുറകേ വരും...


ചമോലി ജില്ലയിൽ താമസിക്കുന്ന ദേവകി ഒറ്റയ്ക്കാണ് താമസം.  കുറച്ച് വർഷങ്ങൾക്ക് മുൻപ് അവരൂടെ ഭർത്താവ് മരണമടഞ്ഞിരുന്നു. കുട്ടികളില്ല. 


ഈ ലോകത്ത് ഒറ്റയ്ക്കായിരിക്കുമ്പോഴും അവർ ഇന്ത്യയെ തന്റെ കുടുംബമായിട്ടാണ് കണ്ടതെന്നും നമുക്കെല്ലാവർക്കും അവർ പ്രചോദനമാണെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. 


കൂടാതെ ദേവകിയുടെ ഈ ദാന നടപടി പുരണകഥാപാത്രങ്ങളെ ഓർമ്മിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.