പൊലീസിനോട് കളിക്കല്ലേ; പണി പുറകേ വരും...

ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് തിരുവനന്തപുരം സിറ്റി പൊലീസാണ്.  ഇത് സംസ്ഥാന വ്യാപകമാക്കാനാണ് പോലീസിന്റെ ആലോചന.     

Last Updated : Apr 9, 2020, 12:37 PM IST
പൊലീസിനോട് കളിക്കല്ലേ; പണി പുറകേ വരും...

ന്യൂഡൽഹി:  Lock down സമയത്തും കള്ളം പറഞ്ഞ് നടക്കുന്നവർ സൂക്ഷിക്കുക.  ഇനി നിങ്ങൾക്ക് പിടിവീഴും. അതിനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി പൊലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. 

റോഡ് വിജിൽ എന്ന ആപ്ലിക്കേഷനാണ് ഇത്തരക്കാരെ കുടുക്കാൻ വേണ്ടി പൊലീസ് കൊണ്ടുവരുന്നത്.  ഈ ആപ്ലിക്കേഷനിലൂടെ ഒരാൾ എത്ര തവണ എന്തൊക്കെ പറഞ്ഞ് റോഡിൽ ഇറങ്ങിയിട്ടുണ്ടെന്ന് വാഹനത്തിന്റെ നമ്പർ നോക്കി മനസ്സിലാക്കാൻ സാധിക്കും.  

Also read: ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പേർക്ക് കൂടി കോറോണ! 

ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് തിരുവനന്തപുരം സിറ്റി പൊലീസാണ്.  ഇത് സംസ്ഥാന വ്യാപകമാക്കാനാണ് പോലീസിന്റെ ആലോചന.   

ആപ്ലിക്കേഷനിൽ വാഹനത്തിന്റെ നമ്പർ മാത്രമാല്ല യാത്രയുടെ വിവരവും രേഖപ്പെടുത്തും.  ഇതോടെ ഈ നമ്പറുള്ള വണ്ടി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പർ കുറിച്ചാൽ മതി വിശദവിവരങ്ങൾ ലഭിക്കും. 

Also read: ദുരിതാശ്വാസ നിധിയിലേക്ക് ചെറിയൊരു സംഭാവന; മാതൃകയായി അതിഥി തൊഴിലാളികൾ 
 

ഇതിൽ നിന്നും പറയുന്നത് കളമാണെന്ന് മനസ്സിലായാൽ കേസും അറസ്റ്റും കൂടാതെ പതിനായിരം രൂപ പിഴയും ഈടാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

അതുകൊണ്ട് ആവശ്യമില്ലാതെ കറങ്ങാൻ ഇറങ്ങുന്നവർ ഇനി സൂക്ഷിക്കുക അല്ലെങ്കിൽ പണി പുറകെ വരും.  മാത്രമല്ല ഇതോടെ പൊലീസുകാരെ കുറിച്ചുള്ള പരാതിക്കും കുറവുണ്ടാകും. 

Trending News