New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,488 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു.  കേന്ദ്ര ആരോഗ്യമന്ത്രാലയം (Union Health Ministry) പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ 313 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാൾ മരണനിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 276 പേരായിരുന്നു മരിച്ചതായി സ്ഥിരീകരിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,22,714 ആണ്. കഴിഞ്ഞ 532 ദിവസങ്ങളായി ഉള്ള കണക്കുകളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. ആകെ കോവിഡ് രോഗബാധിതരിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.


ALSO READ: India Covid Update : രാജ്യത്ത് 10,302 പേർക്ക് കൂടി കോവിഡ് രോഗബാധ; 267 പേർ മരണപ്പെട്ടു


ആകെ കോവിഡ് രോഗബാധിതരിൽ  0.36 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. അതേസമയം രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ നിരക്ക്  ഉയർന്ന് തന്നെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ  1,16,50,55,210 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.


ALSO READ: India Covid Update : രാജ്യത്ത് 11,106 പേർക്ക് കൂടി കോവിഡ് രോഗബാധ; 459 പേർ മരണപ്പെട്ടു


രാജ്യത്ത് കോവിഡ് രോഗവിമുക്തി നിരക്കും ഉയർന്ന്  തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,329 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  3,45,10,413 പേർക്കാണ്. അതേസമയം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,39,22,037 ആണ്.


ALSO READ:  India COVID Update : രാജ്യത്ത് 11,919 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 470 പേർ മരണപ്പെട്ടു


ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്  6075 പേര്‍ക്കാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 216 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.