New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,302 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 7 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 276 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
COVID-19 | India reports 10,302 new cases, 11,787 recoveries & 267 deaths in the last 24 hours, as per Union Health Ministry.
Active caseload stands at 1,24,868- lowest in 531 days (account for less than 1% of total cases, currently at 0.36%; Lowest since March 2020) pic.twitter.com/g9kvkwZUWT
— ANI (@ANI) November 20, 2021
നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ൻ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,24,868 ആണ്. കഴിഞ്ഞ 531 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ രാജ്യത്തെ കോവിഡ് രോഗമുക്തി നിറയ്ക്കും ഉയർന്ന തന്നെ തുടരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 11,787 പേർ കോവിഡ് രോഗവിമുക്തി നേടി.
ALSO READ: India Covid Update : രാജ്യത്ത് 11,106 പേർക്ക് കൂടി കോവിഡ് രോഗബാധ; 459 പേർ മരണപ്പെട്ടു
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0. 96 ആണ്. കഴിഞ്ഞ 47 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെയാണ്. കൂടാതെ കോവിഡ് വാക്‌സിനേഷൻ നിറയ്ക്കും രാജ്യത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 115.79 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
ALSO READ: India COVID Update : രാജ്യത്ത് 11,919 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 470 പേർ മരണപ്പെട്ടു
തമിഴ്നാട്ടിൽ ആകെ ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 9000 ത്തിൽ താഴെ മാത്രമായി. ഇതോട് കൂടി തമിഴ്‌നാട്ടിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 27,18,750 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്നാട്ടിൽ 772 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ 13 പേർ മരണപ്പെടുകയും ചെയ്തു. ഇതോട് കൂടി ആകെ രോഗബാധിതരുടെ എണ്ണം 36,349 ആയി ഉയർന്നിട്ടൂണ്ട്.
ALSO READ: India COVID Update : രാജ്യത്ത് 10,197 പേർക്ക് കൂടി കോവിഡ് രോഗബാധ; 301 പേർ മരണപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 5754 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,266 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,044 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5222 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 370 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...