India COVID Update : രാജ്യത്ത് 7,992 പേർക്ക് കൂടി കോവിഡ് രോഗബാധ; 393 മരണങ്ങൾ കൂടി
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 9,265 പേർ രോഗമുക്തി നേടുകയും ചെയ്തു.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,992 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവത്തെക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 393 പേര് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 9,265 പേർ രോഗമുക്തി നേടുകയും ചെയ്തു. അതേസമയം രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 93,277 ആണ്. കഴിഞ്ഞ 559 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത് .
ALSO READ: Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി
രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 32 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ച ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല. ഇന്നലെ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച ഏഴ് കേസുകളിൽ മൂന്നെണ്ണവും മുംബൈ നഗരത്തിലാണ്. ഡിസംബറിൽ ആകെ 93 അന്തരാഷ്ട്ര യാത്രക്കാരാണ് ഇന്ത്യയിൽ എത്തിയത്. ഇതിൽ 83 പേരും ഒമിക്രോൺ രോഗബാധയുടെ ജാഗ്രത നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നാണ് .
ALSO READ: Covid Omicron Variant : മഹാരാഷ്ട്രയിൽ 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ 32 കേസുകൾ
മുംബൈയിൽ സ്ഥിരീകരിച്ച കേസുകൾ 25, 37, 48 വയസ് പ്രായമുള്ള മൂന്ന് പുരുഷന്മാരാണ്, എല്ലാവരും യുകെ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ എന്നിവിടങ്ങളിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ളവരാണ്. പൂനെയിലെ പുതിയ നാല് രോഗികളിൽ മൂന്നര വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ വംശജയായ നൈജീരിയൻ സ്ത്രീയുടെ അടുത്ത സമ്പർക്കത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പ്രോട്ടോകോളിൽ മാറ്റം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന് ഐസിഎം ആർ പരിശോധിക്കുകയാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) അടുത്തിടെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (DCGI) കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അംഗീകാരം ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...