ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത തുടരുകയാണ്. അതിനിടെ കൊറോണ ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ രാജ്യത്ത് കൊറോണ വൈറസ്  ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. മുംബൈ കസ്തുര്‍ബാ ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരുന്ന 64 വയസുള്ളയാളാണ് മരിച്ചത്. ഇയാള്‍ ദുബായില്‍ നിന്നെത്തിയ ആളാണ്‌.


ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 40 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് വയസുള്ള പെണ്‍കുഞ്ഞുള്‍പ്പടെ ആറു പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ പിതാവില്‍ നിന്നുമാണ് കുഞ്ഞിന് രോഗം പകര്‍ന്നത്. 


മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാന്‍ മുദ്ര പതിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാതിരിക്കാനാണ് നടപടി.


'home quarantined' എന്നെഴുതിയ സീലാണ് നിരീക്ഷണത്തിലുള്ള വ്യക്തിയുടെ ഇടതു കൈപത്തിയില്‍ പതിപ്പിക്കുന്നത്. നിരീക്ഷണം കഴിയുന്നത് വരെ ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഉറപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറയുന്നത്. . 


ഇന്നലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സീല്‍ പതിപ്പിക്കാനുള്ള തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുന്ന 'വോട്ടി൦ഗ് മഷി'യാണ് സീല്‍ പതിപ്പിക്കാനായി ഉപയോഗിക്കുന്നത്. അതേസമയം, രാജ്യത്ത് വൈറസ്‌ ബാധിച്ചവരുടെ എണ്ണം 120 പിന്നിട്ടിരിക്കുകയാണ്.കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌