Viral Video: അതൊക്കെ അങ്ങ് സിനിമയിൽ; റോഡിലെ ബൈക്ക് റൊമാൻസിന് വൻ രൂപ പിഴയിട്ട് പോലീസ്, വീഡിയോ
Delhi police fined rupees 11,000 for violations,Couple Romancing On Bike while driving: അപകടമായ രീതിയില്‍ ബൈക്ക് ഓടിച്ചെന്ന് കാണിച്ച് കാമുകികാമുകന് എതിരെ 11,000 രൂപയാണ് ഡല്‍ഹി പോലീസ് പിഴയിട്ടത്.
രണ്ടു ചക്രത്തിന്റെ ബലത്തിൽ ജീവനും കൊണ്ടുള്ള പ്രയാണം അതാണ് യഥാർത്ഥത്തിൽ ബൈക്ക് യാത്ര. ഒരു ഞാണിന്മേൽ കളി എന്നു തന്നെ പറയാം. ഒന്നടി തെറ്റിയാൽ ജീവന് പോലും ആപത്താണ്. എല്ലാം അറിയാമെങ്കിലും വാഹനം ഓടിക്കുമ്പോൾ പലർക്കും ശ്രദ്ധ കുറവാണ്. മാത്രമല്ല പലരും പലതരത്തിലുള്ള സാഹസികതയാണ് വാഹനമോടിക്കുന്നവർ കാണിച്ചു കൂട്ടുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആകാം എന്ന ഒറ്റ ലക്ഷ്യത്തോടെ കാണിച്ചുകൂട്ടുന്ന ഇത്തരം പ്രവർത്തികൾ പലപ്പോഴും സ്വന്തം കുഴി വെട്ടുന്നതിന് സമാനമാണ്.
അത്തരത്തിൽ വൈറലാകാനായി ഓടുന്ന ബൈക്കിൽ ഇരുന്ന് സല്ലപിച്ച പ്രണയിതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുയാണ് ഡൽഹി പോലീസ്. അപകടമായ രീതിയില്‍ ബൈക്ക് ഓടിച്ചെന്ന് കാണിച്ച് കാമുകികാമുകന് എതിരെ 11,000 രൂപയാണ് ഡല്‍ഹി പോലീസ് പിഴയിട്ടത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് ഡല്‍ഹിയിലെ മംഗല്‍പുരിയിലെ ഔട്ടര്‍ റിങ്ങ്‌റോഡ് ഫ്‌ളൈഓവറിൽ വെച്ചാണ്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടാങ്കില്‍ ഡ്രൈവറിന് അഭിമുഖമായി യുവതി അയാളെ കെട്ടിപ്പിടിച്ചിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
ഇഡിയറ്റ്‌സ് ഓഫ് ഡല്‍ഹി എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചായിരുന്നു വീഡിയോ. യുവാവും യുവതിയും തിരക്കുള്ള നിരത്തിലൂടെ ഓടുന്ന ബൈക്കിന്റെ മുന്നില്‍ പിന്നിലേക്ക് തിരിഞ്ഞ് ഇരുന്ന് ഓടിക്കുന്നയാളെ കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിനുപിന്നാലെ പോലീസ് ഇവരെ കണ്ടെത്തി പിഴയിടുകയായിരുന്നു. അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന്റെ കാരണത്തിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി 11,000 രൂപ പിഴ നല്‍കിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സിനിമയിലെ ദൃശ്യങ്ങള്‍ റോഡിൽ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് പോലീസ് ഉപദേശവും നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ ജൂലായ് 16-നാണ് ഈ സംഭവം നടന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കൽ, ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങ്, അപകടകരമായി വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇതിനെല്ലാം ഉൾപ്പടെ 11,000 രൂപ പിഴയൊടുക്കാന്‍ പോലീസ് ചെല്ലാന്‍ നല്‍കിയിരിക്കുന്നത്. വാഹനവും ഉടമയേയും കണ്ടെത്തി കൃത്യമായ നടപടി സ്വീകരിച്ചതിന് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചതായി കമ്മീഷണറും അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...