COVID-19: രോഗവ്യാപനത്തിലും രോഗമുക്തിയിലും കേരളം മുന്നില്‍
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95 ലക്ഷം കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
New Dekhi: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95 ലക്ഷം കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ആകെ കോവിഡ് -19 (COVID-19) സ്ഥിരീകരിച്ചവരുടെ എണ്ണം 95,34,964 ആയി. ആക്‌ടീവ് കേസുകള്‍ 4,22,943 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായവരുടെ എണ്ണം 40,908 ആണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89,72,711 ആയി. ഇതുവരെ 1,38,648 പേര്‍ രോഗം ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം (Health Ministry) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അതേസമയം, നിലവില്‍ കോവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയില്‍ ആദ്യം വൈറസ് സ്ഥിരീകരിച്ച കേരളമാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. 6,316 പേര്‍ക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍, ഡല്‍ഹിയില്‍ 3,944 പേര്‍ക്കും മഹാരാഷ്‌ട്രയില്‍ 3,350 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,271 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം, കേരളത്തില്‍ രോഗമുക്തി (COVID recovery) നേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ട്. 5,924 പേര്‍ രോഗമുക്തരായ കേരളത്തില്‍ തന്നെയാണ് രോഗമുക്തി നേടിയവരുടെ എണ്ണവും ഏറ്റവും കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5,329 പേര്‍ രോഗമുക്തി നേടി.
Also read: Covid vaccine: Pfizer കോവിഡ് വാക്സിന് യുകെ അനുമതി; വിതരണം അടുത്ത ആഴ്ച മുതൽ
രാജ്യത്തെ രോഗമുക്തി നിരക്ക് ഇന്ന് 94.03 ശതമാനമായതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 78.35% പേരും 10 സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നതാണ് പ്രത്യേകത.
Also read: സംസ്ഥാനത്ത് കോവിഡ് മരണം 2298 ആയി; ഇന്ന് ജീവഹാനി സംഭവിച്ചത് 28 പേർക്ക്
പ്രതീക്ഷയ്ക്ക് വക നല്‍കി ഇന്ത്യയില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 526 പേരാണ് മരിച്ചത്. കോവിഡ് ബാധയെ ത്തുടര്‍ന്ന് 1,38,648 പേര്‍ക്ക് രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.