സംസ്ഥാനത്ത് കോവിഡ് മരണം 2298 ആയി; ഇന്ന് ജീവഹാനി സംഭവിച്ചത് 28 പേർക്ക്

 5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 634 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5924  പേർ രോഗമുക്തരായിട്ടുണ്ട്.    

Last Updated : Dec 2, 2020, 07:09 PM IST
  • സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 479 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് കോവിഡ് മരണം 2298  ആയി;  ഇന്ന് ജീവഹാനി സംഭവിച്ചത് 28  പേർക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 6316 പേർക്കാണ്. 5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 634 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5924  പേർ രോഗമുക്തരായിട്ടുണ്ട്.  

കൊറോണ ബാധമൂലമുള്ള 28 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി, പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള, ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍, തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ, കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ്, ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക്, മുള്ളത്തുവളപ്പ് സ്വദേശി കാസിം, കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ, വൈക്കം സ്വദേശി ഗോപാലകൃഷ്ണന്‍, ആദിച്ചറ സ്വദേശിനി ഷാഹിദ, എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി, പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍, മട്ടാഞ്ചേരി സ്വദേശി മുഹമ്മദ്, തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ, ആലപാറ സ്വദേശി പാപ്പച്ചന്‍, ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ, ആലുവ സ്വദേശി അബ്ദുള്‍ ഹമീദ്, തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല, മലപ്പുറം തിരൂര്‍ സ്വദേശി ഹംസ, കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ, വേങ്ങര സ്വദേശിനി ഉണ്ണിമ, നാന്ദി സ്വദേശി അബ്ദു റഹ്മാന്‍, മുക്കം സ്വദേശി ശ്രീധരന്‍, വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു, മുക്കം സ്വദേശി മൂസ, രാമനാട്ടുകര സ്വദേശി രാമകൃഷ്ണന്‍ നായര്‍, താഴം സ്വദേശി രമേഷ് കുമാര്‍, കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. 

Also read: സംസ്ഥാനത്ത് 6316 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5924 പേർ 

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  26  പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 479 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

Trending News