ന്യൂഡല്‍ഹി: ഇന്ത്യയില്‍  കോവിഡ്‌ വ്യാപനം തീവ്രമാകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്‌ വ്യാപന തോതില്‍   അമേരിക്കയേയും ബ്രസീലിനെയും പിന്തള്ളിയിരിയ്ക്കുകയാണ്  ഇന്ത്യ. നിലവിൽ  മരണസംഖ്യയിൽ  ഇറ്റലിയെ മറികടന്ന് അഞ്ചാമതാണ് ഇന്ത്യ. 


കോവിഡ്‌ ബാധിതരുടെ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തുള്ള യു.എസില്‍ കഴിഞ്ഞ 24 മണിക്കൂറില്‍  മുപ്പതിനായിരത്തോളം പേര്‍ക്കാണു രോഗ ബാധ സ്‌ഥിരീകരിച്ചത്‌. ബ്രസീലില്‍ 10,000 വും. ആഗോള തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.9 ലക്ഷം പേര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 1.79 കോടി പിന്നിട്ടു.


കഴിഞ്ഞ 24 മണിക്കൂറില്‍  57,117 പേര്‍ക്കാണ്  ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്..


രാജ്യ ത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ  17,49,771 ആയി.  ഇന്നലെ 839 പേര്‍ മരിച്ചതോടെ ആകെ മരണം 37,390 ആയി. ഏഴു ലക്ഷത്തോളം പേരാണു ചികിത്സയില്‍ കഴിയുന്നത്‌. രാജ്യത്തെ 50 ജില്ലകളിലായാണ് 80% കേസുമെന്നതാണ് ഇന്ത്യയിലെ കോവിഡ്‌ വ്യാപനത്തിന്‍റെ   പ്രത്യേകത.  64.38% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.


അതേസമയം, ആന്ധ്രാപ്രദേശിൽ സ്ഥിതി സങ്കീർണമാണ്. പ്രതിദിനം പതിനായിരത്തിലധികം പേർക്കാണ് ഇവിടെ  രോഗം സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും രോഗബാധ രൂക്ഷമാണ്. ഗുജറാത്തിൽ  മരണനിരക്കും ഉയർന്ന നിലയിലാണ് എന്നാണ് റിപ്പോര്‍ട്ട്. 


Aslo read: സംസ്ഥാനത്ത് ഇതാദ്യം; പൊലീസ് ഉദ്യോഗസ്ഥൻ കോറോണ ബാധിച്ച് മരണമടഞ്ഞു


16 സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിക്ക് മുകളിൽ ആണ്. 2.19 % ആണ് മരണ നിരക്ക്. ഇരുപത്തി നാല് സംസ്ഥാനങ്ങളിൽ മരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന ആറ് ലക്ഷം കടന്നിട്ടുണ്ട്. 10 ലക്ഷം എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Also read: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് COVID 19; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 880 പേര്‍ക്ക്!!


തമിഴ് നാട് , മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ lock down ആഗസ്റ്റ്  31 വരെ നീട്ടിയിരിയ്ക്കുകയാണ് .