സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് COVID 19; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 880 പേര്‍ക്ക്!!

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരിച്ചവരുടെ പരിശോധനഫലവുക് ഇതില്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് 8 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Last Updated : Aug 1, 2020, 07:05 PM IST
  • മരണങ്ങള്‍ -മലപ്പുറം കൊണ്ടോട്ടി സ്വദേശി കൊയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരാണ്‌ ഇന്ന് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് COVID 19; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 880 പേര്‍ക്ക്!!

സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 

തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ്‌ ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലയിലെ 47 പേര്‍ക്കും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരിച്ചവരുടെ പരിശോധനഫലവുക് ഇതില്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് 8 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മരണങ്ങള്‍ -മലപ്പുറം കൊണ്ടോട്ടി സ്വദേശി കൊയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരാണ്‌ ഇന്ന് മരിച്ചത്. 

ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ മരണം 81 ആയി. തിരുവനന്തപുരം 241, കാസര്‍ഗോഡ് 151, മലപ്പുറം 83, കോഴിക്കോട് 80, പത്തനംതിട്ട 61, ആലപ്പുഴ 52, വയനാട് 44, കോട്ടയം 38, തൃശൂര്‍ 35, എറണാകുളം 33, പാലക്കാട് 26, കൊല്ലം 27, ഇടുക്കി 7, കണ്ണൂര്‍ 2 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 

തിരുവനന്തപുരം 14, കോഴിക്കോട് 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ക്കും വീത൦ ആകെ 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. നിലവില്‍ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 168, ആലപ്പുഴ 100, പത്തനംതിട്ട 58, കോട്ടയം 57, തൃശൂര്‍ 54, കൊല്ലം 53, കോഴിക്കോട് 49, പാലക്കാട് 42, മലപ്പുറം 36, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 35 പേര്‍ വീതം, ഇടുക്കി 32, കാസര്‍ഗോഡ് 28, വയനാട് 5. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Trending News