Covid 19 Second Wave: 1.61 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 1.36 കോടി കവിഞ്ഞ് ആകെ കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിൽ 879 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു
New Delhi: രാജ്യത്ത് 1,61,736പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ആശ്വസിക്കാവുന്ന കണക്കുകളല്ല പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. രാജ്യത്ത് ആകെ ഉണ്ടായ കേസുകളുടെ എണ്ണം 1.36 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 879 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1,71,058 ൽ എത്തി നിൽക്കുകയാണ്.
തിങ്കളാഴ്ചയോടെ ബ്രസീലിനെ (Brazil) കടത്തി വെട്ടി കോവിഡ് രൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ മാർച്ച് 31 മുതൽ വൻ കുതിച്ച് കയറ്റം ഉണ്ടാവുകയായിരുന്നു.
ALSO READ: Kerala Covid Update: കേരളത്തിൽ വീണ്ടും അതീവ രൂക്ഷമായി കോവിഡ്: 6986 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കേന്ദ്ര സർക്കാർ നൽകുന്ന വിവരങ്ങൾ പ്രകാരം കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ളത്. ഇന്ത്യയുടെ (India) ആകെ കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്ര , കർണാടക, കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഉള്ളത്. രാജ്യത്ത് ഏറ്റവ ഉം കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
മഹാരാഷ്ട്രയിൽ (Maharashtra) കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,751 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൂടാതെ 258 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ ഒറ്റ ദിവസം കൊണ്ട് കോവിഡ് രോഗബാധ വൻ തോതിൽ വർധിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ വൻ വിപത്തിലേക്ക് കടക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് ഭക്തരാണ് കുംഭ മേളയ്ക്കായി എത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിൽ പരം ആളുകളാണ് കുംഭ മേളയ്‌ക്കെത്തിയത്. ഇവരിൽ ആരൊക്കെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും വ്യക്തമല്ല. കുംഭമേള ഇന്ത്യയെ വീണ്ടും ഒരു ദുരന്തത്തിൽ കൊണ്ടെത്തിക്കാനുള്ള സാധ്യതയും ചെറുതല്ല.
ALSO READ: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ
കോവിഡ് പ്രതിദിന കണക്കുകൾ സമാന രീതിയിൽ തുടരുകയാണെങ്കിൽ വീണ്ടും ഒരു ലോക്ക്ഡൗൺ (Lockdown) കൂടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഹാരാഷ്ട്രയിൽ ഉടൻ തന്നെ ലോക്ക്ഡൗൺ കൊണ്ട് വരാനുള്ള സാധ്യതയും ഉണ്ട്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല . കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിലും കോവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സ്പുട്നിക് വാക്‌സിൻ ഉപയോഗിക്കാനുള്ള അനുമതി നല്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...